ഏഴു ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി മഹാരാഷ്ട്ര.

0
130

ജോൺസൺ ചെറിയാൻ.

മുംബൈ:’റിസ്‌ക്’ വിഭാഗത്തില്‍ പെടുന്ന രാജ്യങ്ങളില്‍നിന്ന് എത്തുന്നവര്‍ക്ക് ഏഴു ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി മഹാരാഷ്ട്ര. നിശ്ചിത ഹോട്ടലുകളില്‍ ഒരുക്കുന്ന ക്വാറന്റീന്‍ സംവിധാനത്തിന്റെ ചെലവ് യാത്രികര്‍ തന്നെ വഹിക്കണം. നിയന്ത്രണത്തെക്കുറിച്ച് അറിയാതെ മഹാരാഷ്ട്രയിലേക്ക് എത്തുന്നവര്‍ ഏഴ് ദിവസത്തെ ഹോട്ടല്‍ ചെലവ് വഹിക്കാന്‍ കഴിയാതെ വലയുന്ന അവസ്ഥയാണുള്ളത്.

ഇതിനു പുറമേ നാട്ടിലെത്തിയതിനു ശേഷം മൂന്നു തവണ ആര്‍ടിപിസിആര്‍ പരിശോധന നടത്തുകയും പരിശോധനയില്‍ പോസിറ്റീവ് ആകുന്നവരെ ആശുപത്രിയിലേക്കു മാറ്റും. നെഗറ്റീവ് ആയാല്‍ ഏഴ് ദിവസം കൂടി ഹോം ഹോം ക്വാറന്റീനില്‍ തുടരണമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

l

Share This:

Comments

comments