കല്യാണ ഹാളിൽ മകളെ ശല്യം ചെയ്തതു ചോദ്യം ചെയ്ത പിതാവിനെ കുത്തി വീഴ്ത്തിയ അഞ്ചംഗ സംഘത്തിലെ ഒരാൾ അറസ്റ്റിൽ.

0
153

ജോൺസൺ ചെറിയാൻ.

നെട്ടൂർ: കല്യാണ ഹാളിൽ മകളെ ശല്യം ചെയ്തതു ചോദ്യം ചെയ്ത പിതാവിനെ കുത്തി വീഴ്ത്തിയ അഞ്ചംഗ സംഘത്തിലെ ഒരാൾ കീഴടങ്ങി. രണ്ടാം പ്രതിയായ നെട്ടൂർ വെളീപറമ്പിൽ അഫ്സൽ  ആണ് പനങ്ങാട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. വിവാഹ സൽക്കാരത്തിന് എത്തിയതാണ് റഫീഖും കുടുംബവും.

ഭക്ഷണം കഴിക്കുകയായിരുന്ന മകളോടു മോശമായി പെരുമാറുന്നതു ചോദ്യം ചെയ്ത റഫീഖിനെ സംഘം  മർദിച്ചവശാനാക്കി കുത്തി വീഴ്ത്തുകയായിരുന്നു.സംഘം പോയതിനു ശേഷമാണു റഫീക്കിനെ ആശുപത്രിയിൽ എത്തിക്കാനായത്. ഒന്നാം പ്രതി ജിൻഷാദിന്റെ വീട്ടിലെത്തിയ പൊലീസ് ‘ജിൻഷാദിനോടു മാറി നിൽക്കാൻ’ വീട്ടുകാർക്ക് ഉപദേശം നൽകി.

Share This:

Comments

comments