ഫൊക്കാന ടെക്സാസ് റീജിയണൽ പ്രെവർത്തന ഉൽഘാടനം ഡിസംബർ 4 നു ഡാളസ്സിൽ .

0
138

 സുമോദ്   നെല്ലിക്കാല.

ഡാളസ്:ഫെഡറേഷൻ ഓഫ് കേരളാ അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക ടെക്സാസ് റീജിയണൽ കൺവൻഷനു മുന്നോടിയായി ടെക്സാസ് റീജിയൻ പ്രെവർത്തന  ഉൽഘാടനം ഡാളസ്സിൽ ഡിസംബർ 4 ശനിയാശ്ച 5 മണിക്ക്  ഗാർലാൻഡിൽ ഉള്ള കേരളാ സമാജം ഹാളിൽ നടക്കും.

ഫൊക്കാന ടെക്സാസ് റീജിയണൽ വൈസ് പ്രെസിഡൻറ്റ് ഷൈജു എബ്രഹാം പരിപാടികൾക്ക് നേതൃത്ത്വം നൽകും.പരിപാടിയോടനുബന്ധിച്ചു ഫൊക്കാന നേതാക്കൾക്ക് സ്വീകണം നല്കപ്പെടുമെന്നു സംഘാടകർ അറിയിച്ചു.

ഫൊക്കാന  പ്രെസിഡൻറ്റ് രാജൻ  പടവത്തിൽ,  ഫൊക്കാന  വൈസ് പ്രെസിഡൻറ്റ് ഷിബുവെൺമണി, ഫൊക്കാന  ജനറൽ  സെക്രട്ടറി വര്ഗീസ്  പാലമലയിൽ ഫൊക്കാന  ട്രഷറർ എബ്രഹാം  കളത്തിൽ, ഫൊക്കാന വിമൻസ് ഫോറം പ്രെസിഡൻറ്റ് ഷീല ചെറു, ഫൊക്കാന  ബോർഡ് ഓഫ് ട്രസ്റ്റി ചെയർ  പേഴ്സൺ വിനോദ്  കെ ആർ കെ,  ഫൊക്കാന അഡ്വൈസറി ബോർഡ് ചെയർ പേഴ്സൺ ജോസഫ് കുര്യാപ്പുറം, ഫൊക്കാന നാഷണൽ കമ്മിറ്റി മെമ്പർ ജോൺ എളമത തുടങ്ങി പ്രമുഖ നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും.

പ്രോഗ്രാമിലേക്കു ഫൊക്കാനയുടെ എല്ലാ അഭ്യുദയ കാംഷികളേയും സ്വാഗതം ചെയ്യുന്നതായി ടെക്സാസ് റീജിയണൽ കമ്മിറ്റി ഭാരവാഹികൾ സംയുക്ത പ്രെസ്താവനയിൽ അറിയിച്ചു.

Share This:

Comments

comments