യുഎസിലെ സ്കൂളില്‍ വെടിവയ്പ്; 3 മരണം; ഒരു അധ്യാപകന്‍ ഉള്‍പ്പെടെ 8 പേര്‍ക്ക് പരുക്ക്.

0
164

ജോൺസൺ ചെറിയാൻ.

വാഷിങ്ടൻ: യുഎസിലെ സ്കൂളിലുണ്ടായ വെടിവയ്പ്പില്‍ മൂന്നു വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടുകയ്യും ഒരു അധ്യാപകന്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പരുക്കേകുകയും ചെയ്‌തു. 15 വയസ്സുകാരനായ കുട്ടി മിഷിഗനിലെ ഓക്സ്ഫഡ് ഹൈസ്കൂളിലാണ് വെടിവയ്പ് നടത്തിയത്.അക്രമിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

പ്രതിയിൽനിന്ന് ആക്രമണത്തിന് ഉപയോഗിച്ച തോക്കും കണ്ടെടുത്തിട്ടുണ്ട്. പ്രത്യേകിച്ച് പ്രകോപനമില്ലാതെയായിരുന്നു ആക്രമണമെന്നാണ് പൊലീസിന്റെ നിഗപനം. ചോദ്യം ചെയ്യലിനോട് പ്രതി സഹകരിക്കാത്തത് അന്വേഷണത്തിന്നു തടസ്സം ഉണ്ടായി.

Share This:

Comments

comments