മാന്‍ വേട്ടക്കാരന്‍ പെണ്‍കുട്ടിയുടെ വെടിയേറ്റു മരിച്ചു.

0
152
പി.പി. ചെറിയാന്‍.

പെന്‍സില്‍വാലിയ: പെന്‍സില്‍വാനിയാ സംസ്ഥാനത്ത് മാന്‍വേട്ടയുടെ സീസന്‍ ആരംഭിക്കുന്നതിന്റെ ആദ്യദിനം വേദനാജനകമായി.

കുടുംബാംഗങ്ങളും 71 വയസ്സുള്ള വില്യംട്രിപ്പുമായി ജാല്‍സണ്‍ ടൗണ്‍ഷിപ്പ് വനാന്തരങ്ങളില്‍ മാനിനെ വേട്ടയാടാന്‍ പുറപ്പെട്ടതായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടി ഏകദേശം മൂന്നൂറ് യാഡ് അകലെ നിന്നും മാനെന്ന് തെറ്റിദ്ധരിച്ചു കാഞ്ചിവലിച്ചപ്പോള്‍ അതില്‍ നിന്നും പുറപ്പെട്ട വെടിയുണ്ട തറച്ചുകയറിയതു 71 വയസ്സുള്ള വില്യട്രിപ്പിന്റെ തലയിലായിരുന്നു. രാവിലെ 10 മണിയോടെയാണ് മരണം സംഭവിച്ചത്. നവംബര്‍ 27 ശനിയാഴ്ചയായിരുന്നു സംഭവം. മരണം വെടിയുണ്ട തലയില്‍ തറച്ചുകയറിയാണെന്ന് ജാക്‌സണ്‍ ടൗണ്‍ഷിപ്പു കൊറോണര്‍ ഓഫീസ് സ്ഥീരികരിച്ചു. പെന്‍സില്‍വാനിയ ഗെയിം കമ്മീഷന്‍ സംഭവത്തെകുറിച്ചു അന്വേഷണം ആരംഭിച്ചു. സംസ്ഥാന വ്യാപകമായി വേട്ടയോടനുബന്ധിച്ചു മരണങ്ങള്‍ സംഭവിക്കാറുണ്ടെങ്കിലും ഈ കൗണ്ടിയില്‍ ആദ്യമായാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടാകണമെന്ന് സ്്‌റ്റേറ്റ് ഗെയിം വാര്‍ഡന്‍ ഷോന്‍ ഹര്‍ഷൊ പറഞ്ഞു.

ഇതൊരു അപകടമാണെന്നും, വെടിവെച്ച കുട്ടിയുടെ പേരില്‍ നടപടി ഉണ്ടാകാന്‍ സാധ്യതയില്ലെന്നും ജാക്‌സണ്‍ ടൗണ്‍ഷിപ്പ് ഷെറിഫ് ഓഫീസ് അറിയിച്ചു. ഇതേ ദിവസം തന്നെയാണ് വേട്ടക്കിടയില്‍ ടെക്‌സസ്സിലെ ഹാരിസണ്‍ കൗണ്ടിയില്‍ പിതാവിന്റെ വെടിയേറ്റു പതിനൊന്ന്ുകാരിയും കൊല്ലപ്പെട്ടത്.

Share This:

Comments

comments