നാലുനില കെട്ടിടത്തിൽ വൻ തീപിടിതത്തെ തുടർന്നു രണ്ടു പേര്‍ക്ക് പൊള്ളലേറ്റു.

0
128

ജോൺസൺ ചെറിയാൻ.

കൊച്ചി: ഇടപ്പള്ളി കുന്നുംപുറത്ത് നാലുനില കെട്ടിടത്തിൽ വൻ തീപിടിതത്തെ തുടർന്നു രണ്ടു പേര്‍ക്ക് പൊള്ളലേറ്റു. ലോഡ്ജ് ആയി പ്രവ൪ത്തിച്ചു വരുന്ന കെട്ടിടത്തിൽ ഷോർട് സർക്യൂട്ട് മൂലം ഇന്ന് പുലർച്ചെ തീപിടിച്ചത്. കെട്ടിടത്തിൽ കുടുങ്ങിയ ആളുകളെ അഗ്നിശമനസേന എത്തി പുറത്തെത്തിക്കുകയും തീ അണക്കുകയും ചെയ്യ്തു.

ഒരുമണിക്കൂറിനുള്ളിൽ നാലു നിലകളിലേക്കും തീ പടർന്നു. ഇതുവഴി വാഹനത്തിൽ പോകുകയായിരുന്നു ഒരു ഉദ്യോഗസ്ഥനാണ് തീപടരുന്നത് ശ്രദ്ധിച്ചത്. ഉടനെ  കെട്ടിടത്തിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു.പരുക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്നിസുരക്ഷാ സംവിധാനങ്ങൾ ഒന്നുമില്ലാതെ ആയിരുന്നു ലോഡ്ജിന്റെ പ്രവ൪ത്തനമെന്ന് ജില്ലാ ഫയ൪ ഓഫിസ൪ പറഞ്ഞു.

Share This:

Comments

comments