നാവികസേനാ മേധാവിയായി അഡ്മിറല്‍ ആര്‍.ഹരികുമാര്‍ ചുമതലയേറ്റു.

0
121

ജോൺസൺ ചെറിയാൻ.

ന്യൂഡൽഹി : നാവികസേനാ മേധാവിയായി അഡ്മിറല്‍ ആര്‍.ഹരികുമാര്‍ (59) ചുമതലയേറ്റു. പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തിനു മുന്നിലായിരുന്നു ചടങ്ങ്. നിലവിലെ മേധാവി അഡ്മിറല്‍ കരംബീര്‍ സിങ് രാവിലെ സ്ഥാനമൊഴിയുന്നതിന് പിന്നാലെയാണ് 25–ാമത് മേധാവിയായി തിരുവനന്തപുരം സ്വദേശിയായ ഹരികുമാർ ചുമതലയേറ്റത്. മുന്‍ഗാമികളുടെ നേട്ടത്തിൽ അഭിമാനം കൊള്ളുന്നുവെന്നും അവരുടെ പാത പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു .

കടലിൽ ചെലവഴിച്ച ഓരോ ദിവസവും ഞാൻ ആസ്വദിച്ചിട്ടുണ്ട്. സേനയിൽ പിന്നിട്ട ഏകദേശം എല്ലാ റാങ്കുകളിലും, കപ്പലുകൾ നയിക്കുന്ന ക്യാപ്റ്റനാകാനുള്ള ഭാഗ്യം ലഭിച്ചു.രാജ്യത്തിന്റെ പരമോന്നത സേനാ പുരസ്കാരമായ പരമവിശിഷ്ട സേവാ മെഡൽ കഴിഞ്ഞ ചൊവ്വാഴ്ച രാഷ്ട്രപതി റാം നാഥ് കോവിന്ദ് അദ്ദേഹത്തിനു സമ്മാനിച്ചു. 38 വർഷം നീണ്ട ഒൗദ്യോഗിക ജീവിതത്തിൽ ഹരികുമാർ രാജ്യത്തിനു നൽകിയ സേവനങ്ങൾക്കു കടലോളം ആഴവും പരപ്പുമുണ്ട്. നാവികസേനയുടെ നായകന് ഉശിരനൊരു സല്യൂട്ട്.

Share This:

Comments

comments