കൊതിപ്പിക്കുന്ന ദുബൈ നഗരത്തിലൂടെ പ്രകാശനം ചെയ്തു.

0
99

അഫ്‌സല്‍ കിളയില്‍.

ദോഹ. ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ ഏറ്റവും പുതിയ യാത്ര വിവരണ ഗ്രന്ഥമായ കൊതിപ്പിക്കുന്ന ദുബൈ നഗരത്തിലൂടെ പ്രകാശനം ചെയ്തു.

റേഡിയോ സുനോയില്‍ നടന്ന ചടങ്ങില്‍ ഒലീവ് സുനോ റേഡിയോ നെറ്റ് വര്‍ക് സഹ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ അമീറലി പരുവളളിയാണ് പുസ്തകം പ്രകാശനം ചെയ്തത്.

ബ്രില്ല്യന്റ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് അഷ്‌റഫ് പുസ്‌കത്തിന്റെ ആദ്യ പ്രതി ഏറ്റു വാങ്ങി. റേഡിയോ സുനോ ഡയറ്ടര്‍ കൃഷ്ണകുമാര്‍, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി.കെ.ജോണ്‍, ഗുഡ് വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ നൗഷാദ് അബ്ദു, വി വണ്‍ ലോജിസ്റ്റിക്‌സ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ ഗഫൂര്‍, ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പോസ്, ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സ് സി. ഇ. ഒ. നില്‍ഷാദ് നാസര്‍, ഹോളിഡേയ്‌സ് മാനേജര്‍ അന്‍വര്‍ സാദിഖ് എന്നിവര്‍ ചടങ്ങില്‍ വിശിഷ്ട അതിഥികളായി സംബന്ധിച്ചു.

ആര്‍.ജെ. അഷ്ടമിയായിരുന്നു പരിപാടിയുടെ അവതാരക. റേഡിയോ സുനോ പ്രോഗ്രാം ഹെഡ് ആര്‍.ജെ. അപ്പുണ്ണിയും ഡോ. അമാനുല്ല വടക്കാങ്ങരയും പരിപാടിക്ക് നേതൃത്വം നല്‍കി.

റേഡിയോ സുനോ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് മീഡിയ പ്‌ളസും ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സും സംയുക്തമായി സംഘടിപ്പിച്ച ഫ്‌ളൈ വിത് ആര്‍.ജെ.സിന്റെ വിശേഷങ്ങളുള്‍പ്പെടുത്തിയുള്ള യാത്ര വിവരണമാണിതെന്നും സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും ഗ്രന്ഥകാരന്‍ അറിയിച്ചു.

Share This:

Comments

comments