ബോസ്റ്റണ്‍ മേയറായി ആദ്യ ഏഷ്യന്‍ അമേരിക്കന്‍ വനിതാ സത്യപ്രതിജ്ഞ ചെയ്തു.

0
220
പി.പി.ചെറിയാന്‍.

ബോസ്റ്റണ്‍: ബോസ്റ്റന്റെ ചരിത്രത്തിലാദ്യമായി മേയര്‍പദവിയിലേക്ക് ഏഷ്യന്‍ വനിത. ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയായിരുന്നു.

നവംബര്‍ 16 ചൊവ്വാഴ്ച സിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ മിഷേല്‍ വു വാണ്‍(36) മേയറായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റെടുത്തു. ബോസ്‌റ്‌റണ്‍ സിറ്റിയുടെ 56-ാമത് മേയറാണ് ഇവര്‍.

ഇതുവരെ ബോസ്റ്റണ്‍ സിറ്‌റിയുടെ ചരിത്രത്തില്‍ വെള്ളക്കാരനല്ലാതെ ആരും മേയറായി തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല.

ആക്ടിംഗ് മേയറായിരുന്ന ഡെമോക്രാറ്റിക്ക് കിം ജെനിയുടെ സ്ഥാനമാണ് മിഷേല്‍ ഏറ്റെടുത്തിരിക്കുന്നത്.

അനിയന്ത്രിതമായി ഉയര്‍ന്നിരിക്കുന്ന ഹൗസിംഗ് കോസ്റ്റിനെ തുടര്‍ന്ന് വന്‍ തോതില്‍ വാടക വര്‍ദ്ധിപ്പിക്കുന്നതിന് അപ്പാര്‍ട്ട്‌മെന്റ് ഉടമസ്ഥര്‍ നിര്‍ബന്ധിതരായിരുന്നു. മിഷേലിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ വാടക ക്രമാതീതമായി ഉയരുന്നത് നിയന്ത്രിക്കുമെന്നും, ‘ഫെയര്‍ ഫ്രീ’ പബ്ലിക്ക് ട്രാന്‍സിറ്റ് സിസ്റ്റം കൊണ്ടുവരുമെന്നും ഉള്‍പ്പെടുത്തിയിരുന്നതു വോട്ടര്‍മാരെ ഏറെ സ്വാധീനിച്ചിരുന്നു. ഗവണ്‍മെന്റുമായി സഹകരിച്ചു പ്രഖ്യാപിച്ച എല്ലാ പദ്ധതികളും പൂര്‍ത്തിയാക്കുമെന്നും മേയര്‍ വാഗ്ദാനം നല്‍കിയിരുന്നു.

2013-ലാണ് ആദ്യമായി ഇവര്‍ ബോസ്റ്റണ്‍ കൗണ്‍സില്‍ അംഗമാകുന്നത്. 2021 വരെയും തുടര്‍ച്ചയായി സിറ്റി കൗണ്‍സില്‍ അംഗമായിരുന്നു. മേയര്‍ തിരഞ്ഞെടുപ്പില്‍ 64 ശതമാനം വോട്ടുകള്‍ നേടിയാണ് വിജയിച്ചത്.തായ് വാനില്‍ നിന്നും കുടിയേറിയ മാതാപിതാക്കള്‍ക്കു ജനിച്ച മകളാണ് മിഷേല്‍. ചിക്കാഗോയില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ബോസ്റ്റണിലേക്ക് താമസം മാറ്റി. അവിടെ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി ലൊ സ്‌ക്കൂളില്‍ നിന്നും നിയമ ബിരുദവും കരസ്ഥമാക്കി. ഭര്‍ത്താവും രണ്ടു കുട്ടികളുമായി ബോസ്റ്റണില്‍ താമസിക്കുന്നു.

Share This:

Comments

comments