യുഎഇയില്‍ മാസ്‌ക്‌ ധരിക്കണമെന്ന വ്യവസ്ഥയില്‍ മാറ്റമില്ലെന്ന് ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതിയുടെ അറിയിപ്പ്.

0
81

ജോൺസൺ ചെറിയാൻ.

അബുദാബി :കോവിഡ് രോഗ വ്യാപനം ഗണ്യമായി കുറഞ്ഞെങ്കിലും മാസ്ക് പൂണ്ണമായും ഒഴിവാക്കാറായിട്ടില്ല.രാജ്യത്ത് ഒക്ടോബര്‍ 21 മുതല്‍ 100ല്‍ താഴെ കോവിഡ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കോവിഡ് വകഭേദങ്ങള്‍ ലോകത്ത് നിലനില്‍ക്കുന്നിടത്തോളം കാലം മാസ്ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍, കൈകള്‍ അണുവിമുക്തമാക്കല്‍ എന്നിവ ജീവിതശൈലിയുടെ ഭാഗമാക്കേണ്ടി വരുമെന്നും സൂചിപ്പിച്ചു. അതെ സമയം ഇതുവരെ 2 കോടിയിലേറെ പ്രതിരോധ വാക്സീന്‍ നല്‍കി.

സിനോഫാം, ഫൈസര്‍ എന്നിവയാണ് ബൂസ്റ്റര്‍ ഡോസായി നല്‍കുന്നത്. ഫൈസര്‍ ‌ എടുക്കുന്നവര്‍ 2 ഡോസ് വാക്സീനെടുത്തിരിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

Share This:

Comments

comments