
style="text-align: center;">മാറ്റങ്ങളിലൂടെ യു.എസ്.മലയാളി.കോം
വെറും ദിവസങ്ങള്‍ക്കുള്ളില്‍ നമ്മുടെ സൈറ്റ് പോപ്പുലര്‍ ആക്കുവാന്‍ സഹായിച്ച അക്ഷര സ്നേഹികളായ എല്ലാവര്‍ക്കും വളരെ നന്ദി. നമ്മുടെ സൈറ്റിന്റെ പണികള്‍ ഇനിയും ധാരാളം കിടക്കുന്നു. അതോടൊപ്പം അടുത്തുതന്നെ ഇതിന്റെ ഉദ്ഘാടനവും നടത്തുവാന്‍ ഉദ്ദേശിക്കുന്നു. അപ്പോഴേക്കും പണികള്‍ ഒക്കെ ഒരുവിധം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് പ്രത്യാശിക്കാം. എങ്കില്‍ തന്നെയും എല്ലാ വിഭവങ്ങളുമായി യുഎസ്മലയാളി.കോം നിങ്ങളുടെ മുന്‍പില്‍ എത്തുവാന്‍ ദയവായി ക്ഷമയോടെ കുറച്ചുകൂടി കാത്തിരിക്കേണ്ടി വരും.
യു.എസ് മലയാളി.കോം മുന്നോട്ടു കൊണ്ടുവരാന്‍ പോകുന്ന പല ആശയങ്ങളും സ്വന്തമായി ആശയങ്ങള്‍ ഇല്ലാത്ത പലരും കുബുദ്ധിയാല്‍ തട്ടിയെടുത്ത് നടപ്പില്‍ വരുത്തുവാന്‍ ശ്രമിക്കുന്നതിനാല്‍ നമ്മുടെ യു.എസ് മലയാളി.കോം നമ്മുടെ മാത്രം സ്വന്തമായ എവിടെനിന്നും മോഷ്ടിക്കാത്ത ആശയങ്ങള്‍ വ്യത്യസ്ഥമായ രീതിയില്‍ രൂപപ്പെടുത്തി ഒരു വലിയ മാറ്റം വരുത്തുവാന്‍ പോകുന്നു. ബുദ്ധിയുള്ളവര്‍ക്ക് ആശയങ്ങള്‍ക്കാണോ പഞ്ഞം. മറ്റുള്ളവരുടെ തലച്ചോറില്‍ ഉരുത്തിരിയുന്ന ആശയങ്ങളെ പലര്‍ക്കും മോഷ്ടിക്കാന്‍ സാധിക്കും. നീയമപരമായി അതു കുറ്റകൃത്യം തന്നെ. അതിന് പേറ്റന്റ് എടുക്കാത്തവര്‍ക്ക് അവര്‍ക്കെതിരെ ഒന്നും പറയുവാന്‍ പോലും അര്‍ഹതയില്ല. എന്നാല്‍ അവര്‍ക്ക് ആശയങ്ങള്‍ മാത്രമേ മോഷ്ടിക്കുവാന്‍ സാധിക്കൂ, അതു കടന്നുവന്ന ആത്മാവിനെ മോഷ്ടിക്കാന്‍ സാധിക്കില്ല. കിണറ്റിലെ വെള്ളം എത്ര കോരിയാലും നീരുറവയുള്ള കിണറെങ്കില്‍ അത് വീണ്ടും പഴയപടിയാകും. കൂടാതെ ശുദ്ധമായ പുതുജലം കടന്നു വരുവാനും അത് കാരണമാകും. മോഷ്ടാക്കളെയും അങ്ങനെ ദൈവം അനുഗ്രഹിക്കട്ടെ!
യു.എസ് മലയാളി.കോമിന്റെ എല്ലാ പ്രീയ സ്നേഹിതര്‍ക്കും, വായനക്കാര്‍ക്കും നന്ദി!
Comments
comments