കേരളത്തില്‍ 82 ശതമാനത്തിലധികം പേരിലും കൊറോണയെ പ്രതിരോധിക്കാനുള്ള ആന്റിബോഡി ഉള്ളതായി കണ്ടെത്തല്‍.

0
172
ജോൺസൺ ചെറിയാൻ.
തിരുവനന്തപുരം:  കേരളത്തിലെ 82 ശതമാനം പേരിലും കൊറോണക്കെതിരായ ആന്റിബോഡി. ആരോഗ്യവകുപ്പ് നടത്തിയ സിറോ പ്രിവലന്‍സ് സര്‍വേയില്‍14 ജില്ലകളില്‍ നിന്നായി 30,000ത്തോളം സാമ്ബിളുകളാണ് പരിശോധനയ്‌ക്കായി ശേഖരിച്ചത്.

കൊറോണ ബാധിച്ചോ വാക്‌സിനേഷനിലൂടെയോ പ്രതിരോധശേഷി ലഭിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിനാണ് സര്‍വേ നടത്തിയത്. കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ 40 ശതമാനം കുട്ടികളിലും ആന്റിബോഡി സാന്നിദ്ധ്യമുണ്ടെന്നാണ് സൂചന. കുട്ടികളില്‍ വാക്‌സിനേഷന്‍ നല്‍കിത്തുടങ്ങിയിട്ടില്ലാത്തതിനാല്‍, അവരില്‍ കൊറോണ ബാധ മാത്രമാണ് ആന്റിബോഡിക്ക് കാരണം.

സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി ഈ ഫലം കൂടി പരിശോധിക്കുന്നുണ്ട്. ഐസിഎംആര്‍ നടത്തിയ പഠനത്തില്‍ കേരളത്തില്‍ 44.4 ശതമാനം പേരിലാണ് ആന്റിബോഡി കണ്ടെത്തിയത്.

Share This:

Comments

comments