കാമുകിക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കിയ വിദേശിക്ക് അഞ്ച് വര്‍ഷം തടവ്.

0
111

ജോൺസൺ ചെറിയാൻ.

യുഎഇ: കാമുകിക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കിയ വിദേശിക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷയും 20,000 ദിര്‍ഹം പിഴയുമാണ് യുഎഇ ശിക്ഷ നല്‍കിയത്. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ യുഎഇയില്‍ നിന്ന് നാടുകടത്തും. മയക്കുമരുന്ന് ഉപയോഗത്തിന് കാമുകിക്കെതിരായ നിയമ നടപടികള്‍ തുടരുകയാണ്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് കേസിന് ആസ്‍പദമായ സംഭവം നടന്നത്. പാം ഐലന്റ് ഏരിയയില്‍ യുവാവ് തന്റെ കാമുകിക്ക് ഒപ്പമാണ് ഒരു അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചിരുന്നത്. ഇവര്‍ ഇവിടെ ലഹരി വസ്‍തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്നും ലഹരി വസ്‍തുക്കള്‍ കൈവശം വെയ്‍ക്കുന്നുണ്ടെന്നുംവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആണ് യുവാവിനെ പിടികൂടിയത്.

Share This:

Comments

comments