വളര്‍ത്തുപട്ടിയോടൊപ്പം യാത്ര ചെയ്യാന്‍ വിമാനത്തിലെ ബിസിനസ് ക്ലാസ് മുഴുവനായും ബുക്ക് ചെയ്ത് യുവതി.

0
216

ജോൺസൺ ചെറിയാൻ.

ന്യൂഡല്‍ഹി: സെപ്റ്റംബര്‍ പതിനഞ്ചിന് മുബൈയില്‍ നിന്നും ചെന്നൈയിലേക്ക് പറന്ന എയര്‍ ഇന്ത്യാ വിമാനത്തിലാണ് നായയും യജമാനത്തിയും മാത്രം യാത്ര ചെയ്തത്. എയര്‍ ഇന്ത്യയുടെ എഐ 671 വിമാനത്തിലായിരുന്നു വളര്‍ത്തു പട്ടിയെയും കൊണ്ടുള്ള യുവതിയുടെ യാത്ര.

ഇരുപതിനായിരം രൂപയാണ്സാധാരണ നിലയില്‍ ഒരു ബിസിനസ് ക്ലാസ് ടിക്കറ്റിന് ചെലവ്. വിമാനത്തില്‍ ആകെയുള്ള 12 ബിസിനസ് ക്ലാസ്സ് സീറ്റുകളും യുവതി ബുക്ക് ചെയ്തു. അങ്ങനെ മൊത്തം 2.5 ലക്ഷം രൂപ ചെലവ് വന്നു.

വളര്‍ത്തു മൃഗങ്ങളെ നിബന്ധനകളോടെ യാത്ര ചെയ്യാന്‍ അനുവദിക്കുന്ന രാജ്യത്തെ ഏക ഇന്ത്യന്‍ വിമാന കമ്ബനിയാണ് എയര്‍ ഇന്ത്യ. ഒരു വിമാനത്തില്‍ പരമാവധി രണ്ട് വളര്‍ത്തു മൃഗങ്ങളെ വരെ യാത്രയില്‍ കൂടെ കൊണ്ട് പോകാന്‍ സാധിക്കും.

Share This:

Comments

comments