14 ലി​റ്റ​ര്‍ വി​ദേ​ശ​മ​ദ്യ​വു​മാ​യി ച​ങ്ങ​നാ​ശ്ശേ​രിയിൽ ഒരാൾ പിടിയിൽ.

0
50

ജോൺസൺ ചെറിയാൻ.

ചങ്ങനാശ്ശേരി: വണ്ടിപ്പേട്ടയില്‍നിന്ന് അരലിറ്ററിെന്‍റ 28 കുപ്പിയിൽ 14 ലിറ്റര്‍ വിദേശമദ്യവുമായി ഒരാളെ ചങ്ങനാശ്ശേരി എക്സൈസ് അറസ്റ്റ് ചെയ്തു. വണ്ടിപ്പേട്ട പുതുപ്പറമ്ബില്‍ സിബിയാണ് (തോമസ്-58) അറസ്റ്റിലായത്.

ചങ്ങനാശ്ശേരി ചന്ത പറാല്‍ റോഡില്‍ മദ്യവില്‍പന നടത്തുേമ്ബാഴാണ് അഞ്ച് ലിറ്റര്‍ മദ്യവുമായി എക്‌സൈസിെന്‍റ പിടിയിലാകുന്നത്. തുടര്‍ന്ന് സിബിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ബാക്കി ഒമ്ബത് ലിറ്റര്‍ മദ്യംകൂടി പിടിച്ചെടുത്തത്.രണ്ട് വര്‍ഷം മുമ്ബ് അളവില്‍കൂടുതല്‍ വിദേശമദ്യം കൈവശം സൂക്ഷിച്ചതിന് സിബിക്കെതിരെ കേസെടുത്തിരുന്നു.

Share This:

Comments

comments