കോവിഡ് മാനദണ്ഡം ലംഘിച്ചതിനു കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പൊലീസ് പിരിച്ചത് 86 കോടി.

0
81

ജോൺസൺ ചെറിയാൻ.

തിരുവനന്തപുരം: കോവിഡ് മാനദണ്ഡം ലംഘിച്ചതിനു കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കൊണ്ട് സംസ്ഥാനത്തുനിന്നു പൊലീസ് പിരിച്ചെടുത്തത് 86 കോടി രൂപ.

പൊതുജനത്തെ പിഴിഞ്ഞു പിഴയീടാക്കാന്‍ പൊലീസിനു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ലോക്ഡൗണ്‍ ഇളവുകള്‍ക്ക് പിന്നാലെ 2020 ജൂലൈ 16 മുതലാണു പൊലീസ് ഈടാക്കിയ പിഴയുടെ കണക്കുകള്‍ പൊലീസില്‍ നിന്ന് ലഭിച്ച്‌ തുടങ്ങിയത്.

കഴി‍ഞ്ഞ സാമ്ബത്തിക വര്‍ഷം അവസാനിച്ച മാര്‍ച്ച്‌ 31 വരെ 37.9 കോടി രൂപ പിഴയീടാക്കി. അതിനുശേഷം കഴിഞ്ഞ മാസംവരെ കോവിഡ് മാനദണ്ഡ ലംഘനത്തിന് പിഴയായി ഈടാക്കിയത് 48.82 കോടി.

Share This:

Comments

comments