സ്കൂള്‍ നവംബര്‍ ഒന്നിന് തുറന്നാലും ആദ്യ ആഴ്ചകളില്‍ ക്ലാസ് ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രം.

0
91
????????????????????????????????????

ജോൺസൺ ചെറിയാൻ.

തിരുവനന്തപുരം: സ്കൂള്‍ നവംബര്‍ ഒന്നിന് തുറന്നാലും ആദ്യ ആഴ്ചകളില്‍ ക്ലാസ് ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രം മതിയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. ക്ലാസ് തുടങ്ങിയ ശേഷമുള്ള സ്ഥിതി കൂടി വിലയിരുത്തി ഘട്ടംഘട്ടമായി സമയദൈര്‍ഘ്യം കൂട്ടും.

കുട്ടികള്‍ക്ക് പ്രതിരോധ ശേഷി കൂടുതലാണെന്ന് ആരോഗ്യവകുപ്പ് പറയുന്നുണ്ടെങ്കിലും ആശങ്ക കൂടുതലും പ്രൈമറി ക്ലാസിലെ കൂട്ടികളുടെ കാര്യത്തിലാണ്. വാക്സീന്‍ ആയിട്ടില്ല. മുഴുവന്‍ സമയവും മാസ്ക് ഇടുമോ എന്ന് ഉറപ്പില്ല, കളിക്കുമ്ബോഴും ഭക്ഷണം കഴിക്കുമ്ബോഴുമൊക്കെ കുഞ്ഞുങ്ങള്‍ക്കിടയിലെ സാമൂഹ്യ അകലമെല്ലാം പ്രശ്നമാണ്.

പ്രൈമറി മുതല്‍ മേലോട്ടുള്ള ക്ലാസുകളില്‍ മുഴുവന്‍ പിരീയഡും ക്ലാസ് ആദ്യഘട്ടത്തില്‍ വേണ്ട എന്നതാണ് ഇപ്പോഴത്തെ ആലോചന. ഷിഫ്റ്റ്, പീരിയഡ്, യാത്രാ സൗകര്യം എല്ലാറ്റിലും വിശദമായ ചര്‍ച്ചക്ക് ശേഷമാകും അന്തിമതീരുമാനം.

Share This:

Comments

comments