ജോൺസൺ ചെറിയാൻ.
ആലുങ്ങല്‍ : ആലുങ്ങലില്‍ കാര്‍ പാറമടയിലേക്ക് മറിഞ്ഞു.വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിനാണ് കാര്യാവട്ടം-മാനത്തുമംഗലം പാതയില്‍ ആലുങ്ങലിലെ ക്വാറിയിലേക്ക് കാര്‍ അപകടത്തിൽപ്പെട്ടത് . പെരിന്തല്‍മണ്ണ പൊന്ന്യാകുര്‍ശ്ശി സ്വദേശിയായ ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
മേലാറ്റൂര്‍ റോഡില്‍നിന്ന് പെരിന്തല്‍മണ്ണയിലേക്ക് പോകുകയായിരുന്ന കാറില്‍ ഡ്രൈവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുവഴി വന്ന കാറിലെ യാത്രക്കാരും സമീപത്തെ ഹോട്ടല്‍ ജീവനക്കാരനും വാഹനം നിര്‍ത്തിയെങ്കിലും അപകടത്തില്‍പ്പെട്ടയാള്‍ സ്വയം കരയ്ക്കുകയറുകയായിരുന്നു.