പട്രോളിംഗ് ഡ്യൂട്ടിക്ക് പോകുന്ന എല്ലാ പൊലീസുകാര്‍ക്കും സ്വയരക്ഷക്കായി കുരുമുളക് സ്പ്രേ ഉപയോഗിക്കാന്‍ അനുമതി.

0
92

ജോൺസൺ ചെറിയാൻ.

കുവൈറ്റ് : കുവൈത്തില്‍ പൊലീസുകാര്‍ക്ക് സ്വയരക്ഷക്കായി കുരുമുളക് സ്പ്രേ ഉപയോഗിക്കാന്‍ അനുമതി. പട്രോളിംഗ് ഡ്യൂട്ടിക്ക് പോകുന്ന എല്ലാ പൊലീസുകാര്‍ക്കും പിസ്റ്റലിനു പുറമെ പെപ്പര്‍ സ്പ്രേ കൂടി  ഉപയോഗിക്കാനാണ് ആഭ്യന്തരമന്ത്രാലയത്തിന്‍റെ തീരുമാനം.

പട്രോള്‍ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെടുന്ന പൊലീസുകാര്‍ ആക്രമിക്കപ്പെടുന്ന  പശ്ചാത്തലത്തിലാണ് പെപ്പര്‍ സ്പ്രേ ലഭ്യമാക്കാനുള്ള നിര്‍ദേശത്തിനു ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയത്. അന്താരാഷ്‌ട്ര കമ്ബനികളില്‍ നിന്നു ഇവ ഇറക്കുമതി ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായാണ് വിവരം .

 

Share This:

Comments

comments