പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയാല്‍ വില ഗണ്യമായി കുറയുമെന്ന് റിപ്പോര്‍ട്ട്.

0
29
ജോൺസൺ ചെറിയാൻ.
ഡല്‍ഹി: ജിഎസ്ടിയുടെ പരിധിയില്‍ വന്നാല്‍ പെട്രോള്‍ വില ലിറ്ററിന് 75 രൂപയായും ഡീസല്‍ 68 രൂപയായും കുറയുമെന്ന് റിപ്പോര്‍ട്ട്.രാജ്യാന്തര വിപണിയില്‍ എണ്ണ വില കുറഞ്ഞിട്ടും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില റെക്കോര്‍ഡ് ഉയരത്തിലാണ്.

വെള്ളിയാഴ്ച ലക്‌നൗവില്‍ ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്റെ അജന്‍ഡയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരുന്നത് ഉള്‍പ്പെടുത്തിയിട്ടുണ്ട്.ജൂണില്‍ പെട്രോളിനെയും ഡീസലിനെയും ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് കേരള ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. .

Share This:

Comments

comments