സെല്‍ഫി എടുക്കുന്നതിനിടയില്‍ ശക്തമായ തിരയടിച്ച്‌ യുവാവ് കടലില്‍ വീണു.

0
80

ജോൺസൺ ചെറിയാൻ.

തിരുവനന്തപുരം : ആഴിമലയില്‍ സുഹൃത്തുക്കളുമായി എത്തിയ യുവാവ് സെല്‍ഫി എടുക്കുന്നതിനിടയില്‍ ശക്തമായ തിരയടിച്ച്‌  കടലില്‍ വീണു.സുഹൃത്തുക്കളുടെ നിലവിളി കേട്ട് ബീച്ചില്‍ ഉണ്ടായിരുന്ന ലൈഫ് ഗാര്‍ഡുകള്‍ ഓടിയെത്തി രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തിരുവല്ലം വലിയ കുന്നിന്‍പുറത്ത് വീട്ടില്‍ മണിയന്‍ ചെട്ടിയാരുടെയും തങ്കമണിയുടെയും മകന്‍ ജയകുട്ടന്‍ (35) ആണ് മരിച്ചത്.ഇന്നലെ  നെയ്യാറ്റിന്‍കരയിലെ സുഹൃത്തിന്റെ വിവാഹനിശ്ചയ ചടങ്ങില്‍ പങ്കെടുത്തതിനുശേഷം ആഴിമല കടപ്പുറത്ത് എത്തിയ ജയകുട്ടനും സുഹൃത്തുക്കളും പാറപ്പുറത്ത് കയറുകയും മൊബൈലില്‍ സെല്‍ഫി എടുക്കുകയുമായിരുന്നു.പെട്ടെന്ന് ശക്തമായി തിരയടിച്ചതോടെ ജയകുട്ടന്‍ കടലില്‍ വീഴുകയായിരുന്നു.തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Share This:

Comments

comments