കോവിഡിനെ തുടര്‍ന്ന് ക്ഷേത്രങ്ങളില്‍ 800 കോടിയുടെ വരുമാന നഷ്ടം ഉണ്ടായതായി ദേവസ്വം ബോര്‍ഡ്.

0
67
ജോൺസൺ ചെറിയാൻ.
തിരുവനന്തപുരം :  സര്‍ക്കാരിനോട് സഹായം ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ്. 800 കോടിയുടെ കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ സര്‍ക്കാരിനോട് ബോര്‍ഡ് സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സ്ഥിതി തുടര്‍ന്നാല്‍ ജീവനക്കാരുടെ ശമ്ബളം മുടങ്ങുന്ന അവസ്ഥയിലേക്ക് എത്തിച്ചേരാനാണ് സാധ്യതയെന്നും ദേവസ്വം ബോര്‍ഡ് പറയുന്നു.
100 കോടി രൂപയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനോട് ധനസഹായം ആയി ആവശ്യപ്പെട്ടത്.എന്നാല്‍, സര്‍ക്കാര്‍ അനുവദിച്ചത് ആകട്ടെ 10 കോടി മാത്രമാണ്.ശബരിമലയില്‍ മാത്രം 600 കോടി രൂപ വരുമാന നഷ്ടവും മറ്റ് ക്ഷേത്രങ്ങളില്‍ 200 കോടിയുടെ  വരുമാന നഷ്ടവും ഉണ്ടായതായിട്ടാണ് ബോര്‍ഡിന്റെ കണക്കില്‍ പറയുന്നത്.

Share This:

Comments

comments