കൊച്ചി കപ്പല്‍ശാലയിലേക്ക് വീണ്ടും ഇ -മെയില്‍ വഴി ഭീഷണി സന്ദേശം.

0
67

ജോൺസൺ ചെറിയാൻ.

കൊച്ചി:  കപ്പല്‍ശാലയിലേക്ക് ഇ -മെയില്‍ വഴി ഭീഷണി സന്ദേശം.ഇന്ധനടാങ്കുകള്‍ ഉപയോഗിച്ച്‌ സ്ഫോടനം നടത്തുമെന്ന് സന്ദേശം ലഭിച്ചതായാണ് വിവരം. ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്ന സന്ദേശമാണ് അന്ന് ലഭിച്ചത്. അതില്‍ അന്വേഷണം നടക്കവെയാണ് വീണ്ടും ഭീഷണി സന്ദേശം വരുന്നത്. ആദ്യം ഭീഷണി സന്ദേശം അയച്ചത് ആരാണെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ആദ്യ ഭീഷണി സന്ദേശവുമായി ബന്ധപ്പെട്ട് കപ്പല്‍ശാലയിലെ ജീവനക്കാരെ ഉള്‍പ്പടെ ചോദ്യം ചെയ്തിരുന്നു. സന്ദേശത്തില്‍ കപ്പല്‍ ശാലയിലെ ചില ഉദ്യോഗസ്ഥരുടെ പേരും പദവികളും ഉണ്ടായിരുന്നു എന്നാണ് വിവരം.

Share This:

Comments

comments