കൂട്ടം കൂടി നില്‍ക്കുന്നവര്‍ക്കും ചിത്രങ്ങള്‍ പകര്‍ത്തുന്നവര്‍ക്കും ഇനി മുതല്‍ പിഴ.

0
108

ജോൺസൺ ചെറിയാൻ.

ദുബായ് : യു.എ.ഇ.യില്‍ അപകടസ്ഥലത്തിന് ചുറ്റുമുള്ള ജനക്കൂട്ടം പോലീസിനും ആംബുലന്‍സ് കാറുകള്‍ക്കും കൃത്യസമയത്ത് അപകടസ്ഥലത്ത് എത്തുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കും.ഒരു അപകടത്തിന് നിങ്ങള്‍ സാക്ഷിയാകുകയാണെങ്കില്‍, 999 – -ല്‍ വിളിച്ച്‌ അധികാരികളെ അറിയിക്കുക.

ആംബുലന്‍സുകള്‍, എമര്‍ജന്‍സി വാഹനങ്ങള്‍, ട്രാഫിക് പട്രോളിംഗ്, സിവില്‍ ഡിഫന്‍സ് എന്നിവര്‍ക്ക് എത്രയും വേഗം അപകടസ്ഥലത്ത് എത്തുന്നത്തിന് തടസ്സമാകരുതെന്ന് അബുദാബി പോലീസും അബുദാബി സിവില്‍ ഡിഫന്‍സും മുന്നറിയിപ്പ് നല്‍കി.വാഹനമോടിക്കുന്നവര്‍ അപകടസ്ഥലത്തിന് സമീപം വാഹനങ്ങള്‍ നിര്‍ത്താന്‍ ശ്രമിക്കുന്നതും വാഹനങ്ങളില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കുന്നതും കാല്‍നടയാത്രക്കാര്‍ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതും കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാകുമെന്നും അധികൃതര്‍ പറയുന്നു.അപകടങ്ങളുടെ ഫോട്ടോകള്‍ പകര്‍ത്തുകയോ സോഷ്യല്‍ മീഡിയയില്‍ പങ്കിടുകയോ ചെയ്യുന്നത് കുറ്റകൃത്യമായി കണക്കാക്കുമെന്ന് പോലീസ് അതോറിറ്റി അറിയിച്ചു.

Share This:

Comments

comments