കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നിര്‍ത്തിവച്ചിരുന്ന ദുബയ് – അബുദബി ബസ് സര്‍വ്വീസ് പുനരാരംഭിച്ചു.

0
55
ജോൺസൺ ചെറിയാൻ.
ദുബയ്: ദുബയ് – അബുദബി ബസ് സര്‍വ്വീസ് പുനരാരംഭിച്ചു.രണ്ട് എമിറേറ്റുകള്‍ക്കുമിടയിലെ  പൊതുഗതാഗത മാര്‍ഗമാണ് ഈ ബസ് സര്‍വീസ്. ദുബയ് ബസ് സ്‌റ്റേഷനില്‍ നിന്നും അബുദബി സെന്‍ട്രന്‍ ബസ് സ്‌റ്റേഷന്‍ വരേയും തിരിച്ചുമാണ് യാത്ര.

യാത്രക്കാര്‍ വാക്‌സിന്‍ എടുത്തിരിക്കണം. ഇവര്‍ക്ക് അല്‍ഹൊസ്ന്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഉണ്ടായിരിക്കണം. യാത്രക്കാര്‍ സാമൂഹിക അകലം, മാസ്‌ക് തുടങ്ങി എല്ലാ കൊവിഡ് സുരക്ഷാ മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് ആര്‍ടിഎ അറിയിച്ചു.

Share This:

Comments

comments