വരുമാനം കുറഞ്ഞ ട്രിപ്പുകള്‍ ഒഴിവാക്കി സര്‍വീസുകള്‍ ക്രമീകരിക്കാന്‍ കെഎസ്‌ആര്‍ടിസിയില്‍ തീരുമാനം.

0
59

ജോൺസൺ ചെറിയാൻ.

കോഴിക്കോട്: വിവിധ സ്ഥലങ്ങളില്‍ ഇന്‍സ്‌പെക്ടര്‍മാരെ നിരീക്ഷണത്തിനായി നിയോഗിച്ചു വരുമാനം കുറഞ്ഞ ട്രിപ്പുകള്‍ ഒഴിവാക്കി സര്‍വീസുകള്‍ ക്രമീകരിക്കാന്‍  കെഎസ്‌ആര്‍ടിസിയില്‍ തീരുമാനം.

അതതു യൂണിറ്റുകളിലെ തലവന്മാര്‍ റൂട്ട് മാപ്പുകള്‍ തയാറാക്കി കൈമാറാനും കെഎസ്‌ആര്‍ടിസി നിര്‍ദേശിച്ചിട്ടുണ്ട്.  ഡ്രൈവര്‍മാരോ കണ്ടക്ടര്‍മാരോ കൃത്യസമയത്ത് ഡ്യൂട്ടിക്ക് എത്താതിരുന്നാൽ തുടർ നടപടി സ്വീകരിക്കും.  ഡ്യൂട്ടിക്ക് ഹാജരാവാതിരുന്നവരുടെ വിവരങ്ങള്‍ മേലധികാരികള്‍ക്കു കൈമാറണം.

സാങ്കേതിക തകരാര്‍ മൂലം ഷെഡ്യൂള്‍ റദ്ദാവുകയോ കാലതാമസം വരികയോ ചെയ്താല്‍ വാഹനം പരിശോധിച്ച്‌ സാക്ഷ്യപ്പെടുത്തിയ ജീവനക്കാരുടെ വിവരങ്ങള്‍ യൂണിറ്റധികാരികള്‍ക്കു നല്‍കുകയും രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും ചെയ്യും. എല്ലാം ദിവസവും വൈകിട്ട്  4ന് ദൈനംദിന പ്രവൃത്തികള്‍ വിലയിരുത്താൻ അധികാരികള്‍ യോഗം ചേരണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

Share This:

Comments

comments