സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും.

0
71

ജോൺസൺ ചെറിയാൻ.

തിരുവനന്തപുരം:സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നൽകാൻ അവലോനകയോഗത്തിൽ തീരുമാനിക്കും . ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനും , ബാറുകളില്‍ ഇരുന്ന് മദ്യം കുടിക്കാനും അനുമതി നല്‍കുന്നതിനെ കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. മ്യൂസിയങ്ങള്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. മൃഗശാലകള്‍ തുറക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ തീരുമാനമെടുക്കും.തിയേറ്ററുകള്‍ തുറക്കണമെന്ന ആവശ്യം നിരന്തരം ഉയരുന്നുണ്ട്. ഇക്കാര്യത്തിലും വൈകാതെ തീരുമാനമെടുത്തേക്കും.

Share This:

Comments

comments