വെടിയേറ്റ് മരിച്ച മാതാവിനോടൊപ്പം കാറില്‍ പൂട്ടിയിട്ട കുട്ടി ചൂടേറ്റു മരിച്ചു, പ്രതിക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു.   

0
118
 പി പി ചെറിയാന്‍.

ഓറഞ്ച്കൗണ്ടി മാതാവിനെ കൊലപ്പെടുത്തിയ ശേഷം കുട്ടിയെ മാതാവിനോടൊപ്പം കാറില്‍ അടച്ചുപൂട്ടി പ്രതി കടന്നു കളഞ്ഞു. കാറിനുള്ളിലെ കഠിനമായ ചൂടേറ്റ് കുട്ടി മരിച്ചു. പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്ന് ഓറഞ്ച്കൗണ്ടി പൊലിസ് അറിയിച്ചു.

വ്യാഴാഴ്ചയാണ് മാതാവിന്റേയും ഒരു വയസ്സുള്ള കുട്ടിയുടേയും മൃതദേഹം പാര്‍ക്കിങ് ലോട്ടില്‍ കിടന്നിരുന്ന കാറിനുള്ളില്‍ കണ്ടെത്തിയത്.

സംഭവത്തെ കുറിച്ചു പൊലീസിന്റെ വിശദീകരണം പോലീസ് മാധ്യമങ്ങള്‍ക്ക് നല്‍കി കൊല്ലപ്പെട്ട യുവതിയുടെ കാമുകനും സുഹൃത്ത് ഡോജോണ്‍ ഡ്വയ്ന്‍ ഗ്രിഫ്ത്തും (21) തമ്മില്‍ തര്‍ക്കം ഉണ്ടാകുകയും, ഗ്രിഫ്ത്ത് കാമുകനു നേരെ വെടിയുതിര്‍ക്കുകയും ചെയ്തു.

ഗുരുതര പരുക്കേറ്റ ഇയാളെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ചയായിരുന്നു സംഭവം. അബോധാവസ്ഥയില്‍ നിന്നും ഉണര്‍ന്ന ഇയാള്‍ തന്റെ കാമുകിയേയും കുഞ്ഞിനേയും കാറില്‍ കയറ്റി ഗ്രിഫത്ത് സ്ഥലം വിട്ടതായി പൊലിസിനെ അറിയിച്ചു.

പൊലിസ് ഇവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് വ്യാഴാഴ്ച അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കാറില്‍ കണ്ടെത്തുകയായിരുന്നു. യുവതിയെ വെടിവച്ചു കൊലപ്പെടുത്തിയശേഷം കുട്ടിയെ കാറില്‍ ഇട്ടടച്ചു പ്രതി സ്ഥലം വിട്ടു.

ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ പാര്‍ക്കിങ്ങ് ലോട്ടില്‍ പുറത്തുകിടന്നിരുന്ന കാറില്‍ കുട്ടി ചൂടേറ്റ് മരിച്ചതാണെന്നാണ് പ്രഥമ റിപ്പോര്‍ട്ട്. ഗ്രിഫിത്തിന്റെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതപെടുത്തിയിട്ടുണ്ട്

Share This:

Comments

comments