അറ്റ്‌ലാന്റാ മൃഗശാലയില്‍ ഗൊറില്ലകളില്‍ കോവിഡ്19 വ്യാപിക്കുന്നു.

0
69
പി പി ചെറിയാന്‍.

അറ്റ്‌ലാന്റാ : അറ്റ്‌ലാന്റാ മൃഗശാലയില്‍ കഴിയുന്ന ഗൊറില്ലകള്‍ കോവിഡ് 19 ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതായി മൃഗശാലാ അധികൃതര്‍ വെള്ളിയാഴ്ച വെളിപ്പെടുത്തി

ചുമയും റണ്ണിംഗ് നോസും വിശപ്പില്ലായ്മയും ഇവയില്‍ കണ്ടെത്തിയിട്ടുണ്ട്. മൃഗശാലയില്‍ 13 ഗൊറില്ലകള്‍ക്ക് ഇതിനകം തന്നെ കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചു. ഇതില്‍ 60 വയസ്സ് പ്രായമുള്ള ഗൊറില്ലയും ഉള്‍പ്പെടുന്നു.

കൂടുതല്‍ പരിശോധനാ ഫലങ്ങള്‍ക്കായി നാഷണല്‍ വെറ്റനറി സര്‍വീസ് ലാബി(അയോവ)ലേക്ക് സാംമ്പിളുകള്‍ അയച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ഇതിനകം 20 ഗൊറില്ലകള്‍ക്ക് കോവിഡ് പരിശോധന പൂര്‍ത്തീകരിച്ചിട്ടുണ്ട്.

മൃഗശാലയിലെ ജീവനക്കാരില്‍ നിന്നായിരിക്കും ഗൊറില്ലകള്‍ക്ക് രോഗവ്യാപനം ഉണ്ടായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടു നല്‍കുന്ന സൂചന.

ഗൊറില്ലകളില്‍ നിന്നു മനുഷ്യരിലേക്കു കോവിഡ് വ്യാപിക്കുവാന്‍ യാതൊരു സാധ്യതയുമില്ല. വളരെ അകലം പാലിച്ചാണ് ഗൊറില്ലകളെ പാര്‍പ്പിച്ചിരിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.

ഇതിനു മുന്‍പു സാന്‍ഡിയാഗോ മൃഗശാലയിലെ എട്ടു ഗൊറില്ലകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. തക്ക സമയത്ത് ആന്റിബോഡി ചികിത്സ നടത്തിയതിനാല്‍ മരണം സംഭവിച്ചില്ലെന്നും അധികൃതര്‍ പറയുന്നു.

Share This:

Comments

comments