ഡിക്ഷണറി ഓഫ് മാപ്പിള മാർട്ടിയേഴ്സ്’ പ്രതിഷേധ പുസ്തകം പ്രകാശനം ചെയ്തു.

0
44

അംജദ്‌ അലി ഇ.എം. 

ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ (ICHR) രക്തസാക്ഷി നീഘണ്ടുവിൽ നിന്ന് കേന്ദ്രസർക്കാർ  വെട്ടിമാറ്റിയ മലബാർ സമര രക്തസാക്ഷികളുടെ പേരുകൾ ക്രോഡീകരിച്ച് എസ്.ഐ.ഒ  കേരള തയ്യാറാക്കിയ പ്രതിഷേധ പുസ്തകം ‘ഡിക്ഷണറി ഓഫ് മാപ്പിള മാർട്ടിയേഴ്സ്’ എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അംജദ് അലി  ഇ.എം പ്രമുഖ ചരിത്രകാരനും വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാനുമായ അലവി കക്കാടനു നൽകി പ്രകാശന ചെയ്തു. മലപ്പുറം പ്രസ്സ് ക്ലബ്ബിൽ നടന്ന പ്രകാശന ചടങ്ങിൽ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന  സെക്രട്ടറി അബ്ദുൽ ഹകീം നദ്‌വി, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി റഷാദ് വി.പി, എസ്.ഐ.ഒ മലപ്പുറം ജില്ലാ ജോയിൻ സെക്രട്ടറി സഹൽ ബാസ് തുടങ്ങിയവർ പങ്കെടുത്തു

മലബാർ സമരം  ഹിന്ദുത്വ രാഷ്ട്രീയത്തെ പല രീതിയിൽ അസ്വസ്ഥപെടുത്തുന്നുണ്ടെന്നും
അതു കൊണ്ട്‌ തന്നെ സംഘ്‌ ഭരണകൂടത്തിന്റെ രക്തസാക്ഷി നിഘണ്ടുവിൽ മാപ്പിള പോരാളികളെ ഉൾകൊള്ളാൻ  കഴിയില്ലായെന്നും എസ്‌ ഐ ഒ സംസ്ഥാന പ്രസിഡന്റ്‌ അംജദ്‌ അലി ഇ.എം പറഞ്ഞു.

സംഘ്‌ പരിവാരിന്റെ ഗുഡ്‌ ലിസ്റ്റിൽ ഇല്ലെന്നത്‌ തന്നെയാണു വാരിയൻ കുന്നന്റെയും ആലി മുസ്ലിയാരുടെയും മഹത്വമെന്നും സംഘ്‌ ചരിത്രാഖ്യാനത്തിൽ നിന്നും നീക്കം ചെയ്യപ്പെട്ടതിന്റെ പേരിൽ തന്നെയാകും ചരിത്രം കൂടുതൽ കാലം അവരെ ഓർക്കുകയെന്നും

അത്‌ കൊണ്ട്‌ തന്നെ ഐ സി എച്ച്‌ ആർ വെട്ടിമാറ്റുന്ന മാപ്പിള രക്ത സാക്ഷികളുടെ പേരുകൾ പറഞ്ഞ്‌ കൊണ്ടൊരിക്കുക എന്നത്‌ ഹിന്ദുത്വ ഭരണകൂടത്തോടുള്ള ശക്തമായ നിലപാടറിയിക്കലാണെന്നും അദ്ധേഹം പറഞ്ഞു
ജമാ അത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹക്കീം നദ്‌ വി ,പ്രമുഖ ചരിത്രകാരൻ അലവി കക്കാടൻ എസ്‌ ഐ ഒ സംസ്ഥാന സെക്രട്ടറി റഷാദ്‌ വി പി തുടങ്ങിയവർ സംസാരിച്ചു.

Share This:

Comments

comments