വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് 12 കോടി തട്ടി​;പാ​ല വെ​ട്ടി​ച്ചി​റ സ്വ​ദേ​ശി പ​ന​ക്ക​പ്പ​റ​മ്ബി​ല്‍ തോ​മ​സ് അറസ്​റ്റില്‍.

0
99

ജോൺസൺ ചെറിയാൻ.

ചെറുതോണി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധിപേരില്‍നിന്ന് 12 കോടിയോളം തട്ടിയെടുത്ത കേസിലെ പ്രതി പാല വെട്ടിച്ചിറ സ്വദേശി പനക്കപ്പറമ്ബില്‍ തോമസിനെ (61) മുരിക്കാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. പതിനാറാംകണ്ടം ചരളങ്ങാനം സ്വദേശി തൈക്കൂട്ടത്തില്‍ ബിനു ജോർജിന്റെ പരാതിയെ തുടർന്നാണ് അന്വേഷണം നടക്കുകയും ഇയാൾ പിടിയിൽ ആകുകയും ആയിരുന്നു.

തിങ്കളാഴ്ച രാവിലെ മുരിക്കാശ്ശേരിയിലെത്തിച്ച്‌ തെളിവെടുത്തശേഷം കോടതിയില്‍ ഹാജരാക്കും. എസ്.ഐ എബി പി.മാത്യു, സിവില്‍ ഓഫിസര്‍ കെ.ആര്‍. അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

Share This:

Comments

comments