ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് വീ​ട് ത​ക​ര്‍​ന്ന​തോ​ടെ അ​മ്മ​യും ര​ണ്ടു പെ​ണ്‍​മ​ക്ക​ളും പെ​രു​വ​ഴി​യി​ലാ​യി.

0
80

ജോൺസൺ ചെറിയാൻ.

പെരുമ്ബിലാവ്:മഴയില്‍ വീട് തകര്‍ന്നതോടെ അമ്മയും രണ്ടു പെണ്‍മക്കളും പെരുവഴിയിലായി. കടവല്ലൂര്‍ പഞ്ചായത്തിലെ കാരുകുളം പൊറ്റയില്‍ പരേതനായ രാജ‍െന്‍റ ഭാര്യ ഉമാദേവിയുടെ വീടാണ് ഭാഗികമായി തകര്‍ന്നത്.  അടച്ചുറപ്പില്ലാത്ത വീട്ടില്‍ കഴിയുന്നതില്‍ ഭയന്ന് രാത്രികാലങ്ങളില്‍ ഇവര്‍ അനുജ‍െന്‍റ വീട്ടിലാണ് ഉറങ്ങാന്‍ പോയിരുന്നത്.

ഈ സമയത്ത് അപകടം സംഭവിച്ചതിനാല്‍ ദുരന്തം ഒഴിവായി. വീടി‍െന്‍റ ഹാളും അടുക്കളയും ഇതിനോട് ചേര്‍ന്ന മുറിയും ഭാഗികമായി തകര്‍ന്നു. കൂലിപ്പണിക്കു പോയി കുടുംബം പോറ്റുന്ന ഉമാദേവി വീടിന് വര്‍ഷങ്ങളായി ലൈഫ് പദ്ധതിയില്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയായിരുന്നു.

Share This:

Comments

comments