എം​സി റോ​ഡി​ല്‍ മൈ​ല​ത്തു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ യു​വാ​വ് മ​രി​ച്ചു.

0
87

ജോൺസൺ ചെറിയാൻ.

കൊട്ടാരക്കര: കൊട്ടാരക്കര എംസി റോഡില്‍ മൈലത്തുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം സ്വദേശി ശരത് (24) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വിനീത്, ആദര്‍ശ് എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ഇന്ന് പുലര്‍ച്ചെ 5.30ന് എംസി റോഡില്‍ മൈലത്തായിരുന്നു അപകടം. റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ അടൂര്‍ ഭാഗത്തേക്ക് പോയ ബൈക്കിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ ഉണ്ടായിരുന്നവര്‍ റോഡില്‍ തലയിടിച്ചു വീഴുകയായിരുന്നു.

Share This:

Comments

comments