മകളെ ആശുപത്രിയില്‍ ജോലിക്ക് വിട്ട് മടങ്ങുന്നതിനിടെയുണ്ടായ അപകടത്തില്‍ പിതാവിന് ദാരുണാന്ത്യം.

0
172

ജോൺസൺ ചെറിയാൻ.

കോട്ടയം:പുതുപ്പള്ളിയില്‍ മകളെ ആശുപത്രിയില്‍ ജോലിക്ക് വിട്ട് ബൈക്കില്‍ മടങ്ങുന്നതിനിടെയുണ്ടായ അപകടത്തില്‍ പിതാവിന് ദാരുണാന്ത്യം.  ചെറിയപറമ്ബില്‍ സാജു ജോണ്‍ ആണ് കാറിടിച്ച്‌ മരിച്ചത്.ഇന്നലെ രാവിലെ പയ്യപ്പാടി കാഞ്ഞിരത്തുമൂട് വെള്ളൂക്കുട്ട പള്ളിക്ക് സമീപമായിരുന്നു അപകടം നടന്നത്.

മറ്റൊരു വാഹനത്തെ മറികടന്ന് വന്ന കാര്‍ സാജുവിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.തെറിച്ചു വീണ സാജുവിന്റെ ശരീരത്തിലേക്ക് കാര്‍ കയറിയതായും നാട്ടുകാര്‍ പറഞ്ഞു. സാജുവിനെ നാട്ടുകാര്‍ ഉടന്‍തന്നെ പുതുപ്പള്ളി മന്ദിരം ആശുപത്രിയിലും തുടര്‍ന്ന് മെഡികല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മഹാരാഷ്ട്ര റജിസ്ട്രേഷനിലുള്ള കാറാണ് അപകടം ഉണ്ടാക്കിയത്.

Share This:

Comments

comments