ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം വര്‍ധിച്ചു: പലരും എത്തുന്നത് രേഖകളില്ലാതെ.

0
77

ജോൺസൺ ചെറിയാൻ.

കൊച്ചി: മതിയായ തിരിച്ചറിയല്‍ രേഖകളില്ലാതെ കൊവിഡ് ഭീതി തുടരുന്ന   സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് എറണാകുളം ജില്ലയില്‍ തൊഴില്‍ തേടി എത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്ന് തൊഴില്‍ വകുപ്പ് അറിയിച്ചു.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന തൊഴിലാളികള്‍ അവരുടെ സംസ്ഥാനത്തെ തൊഴില്‍ വകുപ്പോ പോലിസ് വകുപ്പോ അനുവദിച്ച വേരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയ രേഖകള്‍ കയ്യില്‍ കരുതേണ്ടതാണ്.ഇത്തരം രേഖകള്‍ കൈവശം ഉള്ളവര്‍ക്ക് മാത്രമേ തൊഴില്‍ നല്‍കാവൂ എന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.ഈ രേഖകള്‍ ഒന്നുമില്ലാതെ നിരവധി ഇതര സംസ്ഥാന തൊഴിലാളിള്‍ ആണ് എറണാകുളം ജില്ലയില്‍ തൊഴില്‍ തേടി എത്തുന്നത്.

Share This:

Comments

comments