ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദ് ആറാമത് വാര്‍ഷികാഘോഷവും അവാര്‍ഡ്‌ ദാനവും സംഘടിപ്പിച്ചു.

0
76

ഡോ: മജീദ്‌ ചിങ്ങോലി.

റിയാദ്: ജീവകാരുണ്യ സംഘടനയായ ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദ് ആറാമത് വാര്‍ഷിക ആഘോഷവും അവാര്‍ഡ്‌ദാന ചടങ്ങും സംഘടിപ്പിച്ചു എക്സിറ്റ് പതിനെട്ടിലുള്ള ഇസ്തറഹയില്‍ നടന്ന വാര്‍ഷികാഘോഷ സാംസ്കാരിക സമ്മേളനം ജീവകാരുണ്യ പ്രവര്‍ത്തകനും ബിസിനെസ്സ്കാരനുമായ ഡോ: മജീദ്‌ ചിങ്ങോലി ഉത്ഘാടനം ചെയ്തു, പ്രസിഡണ്ട്‌ അയൂബ് കരൂപടന്ന ആമുഖം പറഞ്ഞ ചടങ്ങില്‍ ചെയര്‍മാന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു,

ആശംസകള്‍ നേര്‍ന്നു കൊണ്ട് എന്‍ ആര്‍ കെ ആക്ടിംഗ് ചെയര്‍മാന്‍ സത്താര്‍ കായംകുളം, കമാല്‍ കോട്ടക്കല്‍, റാഫി പാങ്ങോട്, സാബു ഇല്യാസ്, മൈമൂന അബ്ബാസ്, ഡോ: അമിന സെറിന്‍, നൗഷാദ് സിറ്റി ഫ്ലവര്‍, ജോണ്‍സണ്‍ മാര്‍ക്കോസ്, നിസാര്‍ കൊല്ലം, തസ്നീം റിയാസ്, സിമി ജോണ്‍സണ്‍, എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ഏഴുപേരെ അവാര്‍ഡ്‌ നല്‍കി ആദരിച്ചു., പൊതു പ്രവര്‍ത്തനരംഗത്ത് നിന്ന് സത്താര്‍ കായംകുളം, റിയാലിറ്റി ഷോയിലും റിയാദിലെ നിരവധി വേദികളിലും മികച്ച ഡാന്‍സിലൂടെ എല്ലാവരുടെയും മനംകവര്‍ന്ന ഹരി പ്രിയ ശ്രീനിവാസന്‍, അധ്യാപന രംഗത്തും നൃത്ത രംഗത്തും മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ധന്യ ശരത്, ജീവകാരുണ്യ രംഗത്തും പൊതുരംഗത്തും പ്രവര്‍ത്തിക്കുന്ന റാഫി പാങ്ങോട് , മുജീബ് കായംകുളം, ഗഫൂര്‍ കൊയിലാണ്ടി, റിയാദിന്‍റെ ഭാവഗായകന്‍ സുരേഷ് കുമാര്‍, എന്നിവരെയാണ് ആദരിച്ചത്.

കൂടാതെ ചാരിറ്റി ഓഫ് പ്രവാസി മലയാളിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും താങ്ങും തണലുമായി നില്‍ക്കുന്ന എക്സിക്യുട്ടീവ്‌ അംഗങ്ങളെ ചടങ്ങില്‍ ഓര്‍മ ഫലകം നല്‍കി ആദരിച്ചു. വി.കെ.കെ അബ്ബാസ്,മാത്യു ജോസഫ്, ജോണ്‍സണ്‍ മാര്‍ക്കോസ്,സുരേഷ് ശങ്കര്‍, അമിന സെറിന്‍, റിഷി ലത്തീഫ് ,സിമി ജോണ്‍സണ്‍, തസ്നീം റിയാസ്,നിസാര്‍ കൊല്ലം, മുജീബ് ചാവക്കാട്, നൗഫര്‍ കാസര്‍ഗോഡ്‌, ഹംസ കല്ലിങ്ങല്‍, റിയാസ് റഹ്മാന്‍എന്നിവരെയാണ് ആദരിച്ചത്. സൗദിയിലെ വിവിധ മേഖലയിലുള്ളവരെ 2018 ല്‍ 22 പേരെയും 2019ല്‍ 32 പേരെയും ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദ് ആദരിച്ചി രുന്നു. ചടങ്ങിന് സെക്രട്ടറി റഷീദ് കരീം സ്വാഗതവും, റിഷി ലത്തീഫ് നന്ദിയും പറഞ്ഞു.

തുടന്ന് അര്‍ദ്ധരാത്രി വരെ നീണ്ടുനിന്നു കലാസന്ധ്യ കണ്ണിനും കാതിനും മനസിനും ഉണര്‍വേകി. കൈരളി ഡാന്‍സ് അക്കാദമിയിലെ കുട്ടികള്‍ അവതരിപ്പിച്ച നൃത്തനൃത്ത്യങ്ങള്‍, റിയാദിലെ പ്രമുഖ ഗായകരുടെ, ഗാനങ്ങള്‍ ആന്‍ട്രിയ ടീം അവതരിപ്പിച്ച ഫൂഷന്‍ ഡാന്‍സ് തിരുവാതിര തുടങ്ങി നിരവാധി കലാപ്രകടനങ്ങള്‍ എന്നിവ ആഘോഷത്തിന്‍റെ ഭാഗമായി നടന്നു. മുഹാദ് കരൂപ്പടന്ന, നാസർ വണ്ടൂർ, കബീർ കാടൻസ്, ജയലക്ഷൻ, ഹസൈനാർ തൃശൂർ എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നൽകി .

Share This:

Comments

comments