ബംഗാള്‍ ഉള്‍കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടതായി കാലാവസ്ഥ വകുപ്പ്.

0
40
ജോൺസൺ ചെറിയാൻ.
തിരുവനന്തപുരം:  ബംഗാള്‍ ഉള്‍കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത.ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ന്യുനമര്‍ദ്ദം അടുത്ത 48 മണിക്കൂറില്‍ ശക്തി പ്രാപിച്ചു സീസണിലെ ആദ്യ തീവ്ര ന്യുന മര്‍ദ്ദമാകാന്‍ സാധ്യതയുണ്ട്.
 സെപ്റ്റംബര്‍ 14,15 തീയതികളില്‍ കേരളത്തില്‍ വ്യാപകമായ മഴ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിൻറെ  റിപ്പോര്‍ട്ടില്‍ പറയുന്നു.പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Share This:

Comments

comments