ബീവറേജസ് കോര്‍പ്പറേഷന്‍്റെ ഷോപ്പുകളിലുള്ള ഞായറാഴ്ച ഒഴിവ് തുടരണമെണ് കേരള സ്റ്റേറ്റ് ബീവറേജസ് കോര്‍പ്പറേഷന്‍.

0
48
ജോൺസൺ ചെറിയാൻ.
തിരുവനന്തപുരം: ബീവറേജസ് ഷോപ്പുകളിലെ നിലവിലുള്ള ഞായറാഴ്ച ലീവ് തുടരണംമെണ് കേരള സ്റ്റേറ്റ് ബീവറേജസ് കോര്‍പ്പറേഷന്‍ എംപ്ലോയീസ് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.രാവിലെ 9 മണി മുതല്‍ രാത്രി 9 മണിക്ക് കട അടച്ചാലും പണം എണ്ണി തിട്ടപ്പെടുത്തി സ്റ്റോക്കെടുത്ത് പുറത്തിറങ്ങുമ്ബോള്‍ വീണ്ടും ഒരു മണിക്കൂര്‍ കൂടി അധികരിക്കുന്നത് അധികാരികള്‍ കാണാതെ പോകുന്നു.  ഞായറാഴ്ചകളിലെ ഏകീകരിച്ച അവധിയും മാറ്റിയാല്‍ ജീവനക്കാര്‍ക്ക് വീടും കുടുംബവും നഷ്ടപ്പെടുന്ന അവസ്ഥയാണ് ഉണ്ടാക്കുകന്നത്‌.
കേരള സ്റ്റേറ്റ് ബീവറേജസ് കോര്‍പ്പറേഷനിൽ കൂടുതല്‍ സ്ത്രീ തൊഴിലാളികള്‍ ആണ് ജോലി ചെയ്യുന്നതുകൊണ്ട് രാത്രി 9 മണിവരെ ജോലി സമയം നല്കിരിക്കുന്നതും ഞായറാഴ്ച ഒഴിവ് നല്കിരിക്കുന്നതും വിരുദ്ധവും മനുഷ്യത്വരഹിതവുമാണ്.

Share This:

Comments

comments