ഓണക്കാലത്ത്​ സുല്‍ത്താന്‍ ബത്തേരി വ​ഴി ബം​ഗ​ളൂ​രു​-ക​ണ്ണൂ​ര്‍ കെ.എസ്​.ആര്‍.ടി.സി ബ​സു​ക​ള്‍.

0
256

ജോൺസൺ ചെറിയാൻ.

ബംഗളൂരു: ഓണം സീസണ്‍ പ്രമാണിച്ച്‌ സുല്‍ത്താന്‍ ബത്തേരി വഴി കേരള ആര്‍.ടി.സി.യുടെ കണ്ണൂരിലേക്കുള്ള   സര്‍വിസ് നടത്തും.  കുടക് ജില്ലയില്‍ രാത്രി കര്‍ഫ്യു കര്‍ശനമാക്കിയതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച സർവീസ് ആണ് പുനഃരാരംഭിച്ചത്.

18, 19, 20 തീയതികളിലാണ് ഈ ബസുകള്‍ സര്‍വിസ് നടത്തുക.കേരള ആര്‍.ടി.സിയുടെ നാലു ബസുകള്‍  കണ്ണൂരിലേക്ക്  സര്‍വിസ് നടത്തുമെന്ന്  അധികൃതര്‍ അറിയിച്ചു.

ഓണത്തോടനുബന്ധിച്ച്‌ മറ്റു സ്ഥലങ്ങളിലേക്ക് യാത്രക്കാരുടെ തിരക്ക് അനുസരിച്ചു മാത്രമേ കൂടുതല്‍ സര്‍വിസുകള്‍ അനുവദിക്കൂ.

Share This:

Comments

comments