മലയാളി പെണ്ണ്.(കവിത)
മയിലിൻറെ ചേലുള്ള
മഴപെയ്യും കുളിരുള്ള
മഴവില്ലിൻ നിറമുള്ള
മലയാളി പെണ്ണാളെ ..
മലരിൻറെ മണമുള്ള
മധുരത്തിൻ രുചിയുള്ള
മധുചിതറും മൊഴിയുള്ള
മലയാളി പെണ്ണാളെ ..
മാടത്ത മനസ്സുള്ള
മഞ്ഞിൻറെ നിറമുള്ള
മണിവീണ സ്വരമുള്ള
മലയാളി പെണ്ണാളെ ..
മധുമതിയുടെ മുഖമുള്ള
മണിദീപത്തിരിയുള്ള
മണിവർണ്ണ തേരുള്ള
മലയാളി പെണ്ണാളെ ..
മഞ്ചാടി മരമുള്ള
മണിമുറ്റം വീടുള്ള
മംഗല്യ മോഹമുള്ള
മലയാളി പെണ്ണാളെ ..
മിഴിവേകും രാവുള്ള
മീനത്തിൻ ചൂടുള്ള
മണിയറയിൽ വരുമോ
മലയാളി പെണ്ണാളെ ..?