വിരഹിണി.(കവിത)
അഴക് ഉള്ളൊരു പൂവേ….
അറിഞ്ഞിരുന്നില്ല ഞാൻ ….!
അറിയാതെ നീ എന്നെ…..
പ്രണയിച്ച് മോഹിച്ചതും…!
അറിയുന്നു ഞാൻ ഇന്ന് ആ
പ്രണയത്തിൻ നൊമ്പരം ….!
നിന്റെ ഇടഞെഞ്ചിൽ ഞരിഞ്ഞ്..
അമർന്നു പോയ വാക്കുകൾ
എന്റെ ഹൃദയത്തിന് “തീ” ചൂളയിൽ
വേന്ത് വെണ്ണിറായി നിയും ഞാനും
ഒരു നോക്ക് കാണുവാൻ
മോഹമുണ്ട് ഏറെയാ നിന്നിൽ
ഒരു നാൾ പൂവിട്ട പ്രണയവും…!
എന്റെ പ്രണയത്തിൻ വസന്തം
പിന്നെയും പൂവിട്ട്…….!
ഞാനാ പകൽ മറന്ന വഴിയിൽ നിന്നെയു കാത്ത്…..!
ഇനി എന്നിലേക്ക് വരില്ലന്ന്
അറിഞ്ഞിട്ടു വെറുതെ നിന്നയും
നോക്കി അകലെ കണ്ണും നട്ട്
ഒരു വിരഹിണി……!