അറ്റോര്‍ണി ബാബു വര്‍ഗീസ് ഫിലഡല്‍ഫിയയില്‍ നിര്യാതനായി.

0
926

ജോയിച്ചൻ പുതുക്കുളം.

ഫിലഡല്‍ഫിയ: മൂവാറ്റുപുഴ ഊരമന കോഡിയാട്ട് പരേതരായ വര്‍ക്കി പൈലിയുടേയും, മറിയാമ്മ വര്‍ക്കിയുടേയും മകന്‍ ബാബു വര്‍ഗീസ് (60) ഹൃദയസ്തംഭനം മൂലം നിര്യാതനായി. പരേതന്‍ ഫിലഡല്‍ഫിയയിലെ സാംസ്കാരിക- സാമുദായിക മേഖലകളിലെ നിറസാന്നിധ്യമായിരുന്നു. സെന്റ് പീറ്റേഴ്‌സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍, എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ് ഇന്‍ പെന്‍സില്‍വേനിയ, പമ്പ മലയാളി അസോസിയേഷന്‍ തുടങ്ങിയ നിരവധി മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത (അമേരിക്കന്‍ അതിഭദ്രാസനം), ജോബി ജോര്‍ജ് (കോട്ടയം അസോസിയേഷന്‍), സുമോദ് നെല്ലാക്കാല (ട്രൈസ്റ്റേറ്റ് കേരള ഫോറം), അലക്‌സ് തോമസ് (പമ്പ മലയാളി അസോസിയേഷന്‍) തുടങ്ങിയ വിവിധ മേഖലകളിലുള്ള നിരവധി പ്രമുഖര്‍ പരേതന്റെ ആക്‌സ്മിക വേര്‍പാടില്‍ അനുശോചനം അറിയിച്ചു.

ഭാര്യ: സോബി ബാബു. മക്കള്‍: ശോഭാ ബാബു, സാറാ ബാബു, വിനീത് ബാബു കോടിയാട്ട്.

റവ.ഫാ. ഗീവര്‍ഗീസ് ജേക്കബ് ചാലിശേരില്‍ (വികാരി, സെന്റ് പീറ്റേഴ്‌സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍) ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നതാണ്.

മെയ് രണ്ടാം തീയതി ഞായറാഴ്ച വൈകുന്നേരം 5.30 മുതല്‍ രാത്രി 8.30 വരെ ശുശ്രൂഷകളും പൊതുദര്‍ശനവും ഉണ്ടായിരിക്കും. മെയ് മൂന്നാം തീയതി തിങ്കളാഴ്ച രാവിലെ 9 മുതല്‍ സംസ്കാര ശുശ്രൂഷയും തുടര്‍ന്ന് പൈന്‍ഗ്രോവ് സെമിത്തേരിയില്‍ സംസ്കാരവും നടത്തുന്നതാണ്. ചടങ്ങുകള്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് നടത്തുക.

ലൈവ് സ്ട്രീമില്‍കൂടിയും ചടങ്ങുകള്‍ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും. www.youtube.com/c/sumodjacobvideophotography/live www.sumodjacobvideophotography.com/live

Church Address: 9946 Haldeman Ave, Philadelphia, PA 19115.

Interment: Pine Groove Cemetery, 1475 W Countyline Rd, Hatboro, PA 19040.

Share This:

Comments

comments