ജോണ്സണ് ചെറിയാന്.
തിരുവനന്തപുരം:കേരള രാഷ്ട്രീയത്തിലെ അതികായന് കേരളാ കോണ്‍ഗ്രസ്(ബി) ചെയര്‍മാനും മുന്‍ മന്ത്രിയുമായ ആര് ബാലകൃഷ്ണപിള്ള അന്തരിച്ചു. 86 വയസ്സായിരുന്നു.. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം.ബുധനാഴ്ച വൈകിട്ട് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടര്‍ന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.മകനും എംഎല്‍എയുമായ കെ ബി ഗണേഷ് കുമാറിനായി പത്തനാപുരത്തെ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ സജീവമാകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായത്.
കേരള കോണ്‍ഗ്രസ് (ബി) ചെയര്മാന്, മുന്നാക്ക സമുദായ ക്ഷേമ കോര്പറേഷന് ചെയര്മാന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. നായര്‍ സര്‍വീസ് സൊസൈറ്റി(എന്‍എസ്എസ്) ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് അംഗമാണ്.1980-87 കാലഘട്ടത്തില്‍ ട്രാന്‍സ്പോര്‍ട്ട് -എക്സ്സൈസ് ജയില്‍ വകുപ്പ് മന്ത്രി. 1991-95,2003-04 ഗതാഗത വകുപ്പ് മന്ത്രി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. 1960,65,77,80,82,87,91,96, 2001 വര്‍ഷങ്ങളില്‍ നിയമ സഭയിലേക്കും. 1971 ല്‍ ലോക്സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.
മൃതദേഹം കൊട്ടാരക്കരയിലെ വസതിയില്‍ 9 മണി വരെ പൊതുദര്‍ശനത്തിന് വെച്ചശേഷം താലൂക്ക് എന്‍എസ്എസ് ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും.സംസ്കാരം വൈകിട്ട് 5 മണിക്ക് വാളകത്തെ തറവാട്ട് വളപ്പില്‍ നടക്കും.രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ആര് ബാലകൃഷ്ണപിള്ളയുടെ വിയോഗത്തില്‍ അനുശോചിച്ചു.
കേരള രാഷ്ട്രീയത്തിലെ അതികായന് യുഎസ് മലയാളിയുടെ ആദരാഞ്ജലികള്‍…..