കോഴിക്കോട് : ഫ്രറ്റേണിറ്റി മൂവ്മെന്റ് രൂപീകരണത്തിന്റെ നാലാം വാർഷിക പരിപാടികൾക്ക് കോഴിക്കോട് ജില്ലയിൽ തുടക്കം. 2017 ഏപ്രിൽ 30ന് ഡൽഹിയിലെ അംബേദ്കർ ഭവനിൽ വെച്ചാണ് ഫ്രറ്റേണിറ്റി മൂവ്മെന്റ് രൂപീകരിക്കപ്പെട്ടത്. നിരവധി സമര പോരാട്ടങ്ങളിലൂടെയും സേവന പ്രവർത്തനങ്ങളിലൂടെയും സാംസ്‌കാരിക ഇടപെടലുകളിലൂടെയും ഇന്ത്യയിലെ വിദ്യാർത്ഥി യുവജന രാഷ്ട്രീയത്തിൽ പുതിയ മാതൃകകൾ സൃഷ്ടിച്ചു കൊണ്ടാണ് ഫ്രറ്റേണിറ്റി മൂവ്മെന്റ് ഇന്ത്യയിൽ പ്രവർത്തിച്ചു വരുന്നത്.
ഫ്രറ്റേണിറ്റി മൂവ്മെന്റ് നാലാം സ്ഥാപക ദിനത്തോടാനുബന്ധിച്ചു കോഴിക്കോട് ജില്ലാ ഓഫിസിൽ ജില്ലാ വൈസ് പ്രസിഡന്റ് സജീർ ടി. സി പതാക ഉയർത്തി. ജില്ലാ സെക്രട്ടറി റഹീസ് കുണ്ടുങ്ങൽ, ജംഷീർ, അനീഷ്, ഗസാലി എന്നിവർ നേതൃത്വം കൊടുത്തു. ജില്ലയിലെ മുഴുവൻ മണ്ഡലം കേന്ദ്രങ്ങളിലും മണ്ഡലം പ്രസിഡന്റുമാർ പതാക ഉയർത്തി. സ്ഥാപക ദിനത്തോടാനുബന്ധിച്ചു പ്രവർത്തകർ ബ്ലഡ് ബാങ്കിലേക്ക് രക്ത ദാനം നടത്തും. ജില്ലയിലെ സാമൂഹ്യ രാഷ്ട്രീയ മേഖലകളിൽ വ്യത്യസ്ത അടയാളപ്പെടുത്തലുകൾ നടത്തിയ വ്യക്തികളെ ആദരിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വ്യത്യസ്തമായ മത്സരങ്ങൾ, ഓൺലൈൻ ഫെസ്റ്റിവൽ തുടങ്ങിയ പരിപാടികൾ മണ്ഡലം കമ്മിറ്റികളും, ക്യാമ്പസ് യൂണിറ്റുകളും സംഘടിപ്പിക്കുന്നുണ്ട്.