ജോയിച്ചൻ പുതുക്കുളം.
ഡാളസ് ഐപിസി ശാലേം സഭയുടെ ശുശ്രൂഷകനായി പാസ്റ്റര്‍ സാബു കെ. ഉമ്മനെ നിയമിച്ചു. മെയ് 30 ന് ചാര്‍ജെടുക്കും. ടെന്നസി ഫ്രാങ്കഌന്‍ ലൈഫ് സ്ട്രീം സഭയുടെ ശുശ്രൂഷകനായിരുന്നു പാസ്റ്റര്‍ സാബു കെ. ഉമ്മന്‍. ഇരുപതില്‍ അധികം വര്‍ഷമായി ബൈബിള്‍ സ്കൂള്‍ അദ്ധ്യാപകനായും സഭാ ശുശ്രൂഷകനായും സേവനമനുഷ്ടിച്ചുവരുന്നു.
അമേരിക്കയിലേയും തെക്കന്‍ കൊറിയയിലേയും തിയോളജിക്കല്‍ സെമിനാരികളില്‍ നിന്നും ബിരുദങ്ങള്‍ സമ്പാദിച്ചിട്ടുണ്ട്്. M Div, M Th, D Min ബിരുദങ്ങള്‍ നേടിയിട്ടുണ്ട്.
ഭാര്യ: ജെസ്സി, മക്കള്‍: ജൂലി, ജുവലില്‍, ജാമാതാവ്: ജോയല്‍ ശാമുവേല്‍.