സ്ഥാപക ദിനത്തോടനുബന്ധിച്ച്  വൈവിധ്യമാർന്ന പരിപാടികളുമായി ഫ്രറ്റേണിറ്റി.

0
322
dir="auto">റാബീ ഹുസൈന്‍ തങ്ങള്‍.
മക്കരപ്പറമ്പ്:  ഫ്രറ്റേണിറ്റി നാലാം വാർഷിക ദിനത്തോടനുബന്ധിച്ച് മങ്കട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ഫ്രറ്റേണൽ ഫിയസ്റ്റ’ എന്ന തലക്കെട്ടിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുന്നു . ഏപ്രിൽ 30 സ്ഥാപക ദിനത്തിൽ  വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളിൽ  പതാക ഉയർത്തൽ, ഫ്രറ്റേണൽ ചത്വരങ്ങൾ എന്നിവ സംഘടിപ്പിക്കും. കൂടാതെ മെയ് 7 വരെ ഫ്രറ്റേണൽ വാരമാചരിക്കുകയും അതോടനുബന്ധിച്ച് രക്തദാന ക്യാമ്പ്, വാക്സിനേഷൻ ഹെൽപ് ഡെസ്ക്, കാർട്ടൂൺ രചന മത്സരം, അടിക്കുറിപ്പ് മത്സരം, മൊബൈൽ ഫോട്ടോഗ്രഫി മത്സരം തുടങ്ങിയവ നടത്തുമെന്നും ഫ്രറ്റേണിറ്റി മങ്കട മണ്ഡലം കമ്മിറ്റി അറിയിച്ചു.
മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഷമീം അധ്യക്ഷത വഹിച്ച മീറ്റിങ്ങിൽ ജനറൽ സെക്രട്ടറി മുഹമ്മദ് അസ്ലം, വൈസ് പ്രസിഡന്റുമാരായ നുബുല ജഹാൻ, അഷ്റഫ് എന്നിവർ പങ്കെടുത്തു.

Share This:

Comments

comments