പി പി ചെറിയാന്.
ടെക്സസ് : സ്വന്തം വീടിന്റെ യാര്‍ഡില്‍ പുല്ലു വെട്ടികൊണ്ടിരുന്ന ടെക്സസിലുള്ള 70 വയസ്സുകാരന് തേനീച്ചകളുടെ കുത്തേറ്റു ദാരുണ അന്ത്യം.
ബ്രക്കന്‍ ബ്രിഡ്ജില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം . തോമസ് ഹിക്സ് എന്ന എഴുപതുകാരന് വീടിനു പുറകിലുള്ള പുല്ലു വെട്ടുന്നത് കണ്ടാണ് ഭാര്യ കടയിലേക്ക് പോയത് തിരിച്ച വരുമ്പോള്‍ തേനീച്ചകള്‍ പൊതിഞ്ഞു നിലത്തു വീണു കിടക്കുന്ന ഭര്ത്താവറിനെയാണ് കണ്ടത് . ഉടനെ സി.പി.ആര് നല്‍കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല . ഒരു മണിക്കൂറോളം ഭര്‍ത്താവിന്റെ ജീവന് രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്ന് ഭാര്യ പറഞ്ഞു .
ഇതിനിടയില്‍ സംഭവ സ്ഥലത്ത് എത്തിയ ഫയര്‍ ഫോഴ്സും ലോക്കല്‍ തേനീച്ച വളര്‍ത്തുന്നവരും തേനീച്ചകളെ പുകച്ചു ഓടിച്ചുവെങ്കിലും മരണം സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു .
ഭാര്യ സോണി ഹിക്സിനും തേനീച്ച കുത്തേറ്റുവെങ്കിലും ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കി വിട്ടയച്ചു .
മരണകാരണം പിന്നീട് അധികൃതര്‍ വ്യക്തമാക്കി , തേനീച്ചകള്‍ കൂട്ടായി ആക്രമിച്ചുവെങ്കിലും ഹൃദയ സ്തംഭനമാണ് മരണത്തിന് കാരണമായതെന്ന് ഇവര്‍ വിശദീകരിച്ചു
യാഡില്‍ നിന്നിരുന്ന മരത്തിന്റെ ഉള്ളിലായിരുന്നു തേനീച്ചകള്‍ കൂടു വച്ചിരുന്നത് . അഗ്നിശമന സേനാംഗങ്ങള്‍ പിന്നീട് പ്രത്യേക തരം പുക ഉപയോഗിച്ച് തേനീച്ചകളെ മുഴുവന്‍ കൊന്നു കളഞ്ഞു .