ജോണ്‍സണ്‍ ചെറിയാന്‍.
കൊല്‍ക്കത്ത:എ എഫ് സി ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ എഫ് സി ഗോവക്ക് ഇന്ന് അവസാന മത്സരം.അല്‍ വഹ്ദയാണ് എഫ് സി ഗോവയുടെ എതിരാളികള്‍.അതേസമയം,ഗോവയുടെ പരിശീലകന്‍ ഫെറാണ്ടോയും വിദേശ താരങ്ങളും അവരുടെ നാട്ടിലേക്ക് മടങ്ങിയതായി ക്ലബ് അറിയിച്ചു.കോവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമാകുന്നതിനാല്‍ യൂറോപ്പിലെ രാജ്യങ്ങള്‍ ഇന്ത്യക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തും എന്നത് കണക്കിലെടുത്താണ് ഗോവ അവരുടെ വിദേശ താരങ്ങളെയും പരിശീലകനെയും രാജ്യം വിടാന്‍ അനുവദിച്ചത്. എ എഫ് സി ചാമ്ബ്യന്‍സ് ലീഗ് പ്രാധാന്യമുള്ളത് ആണെങ്കിലും അതിനേക്കാള്‍ പ്രാധാന്യം അവരുടെ ആരോഗ്യമാണെന്ന് ക്ലബ് ഔദ്യോഗിക കുറിപ്പില്‍ അറിയിച്ചു.ഗോവയുടെ നോക്കൗട്ട് റൗണ്ട് പ്രതീക്ഷ അവസാനിച്ചതിനാല്‍ ഇന്നത്തെ ഫലത്തിന് വലിയ പ്രസക്തിയില്ല.