അന്തരിച്ച കലാകാരന്മാരുടെ വിധവകൾക്ക് ഫോമാ മെട്രോ റീജിയൻ ഒരുലക്ഷം രൂപയുടെ സഹായം നൽകി.

0
312

സലിം ആയിഷ.(ഫോമാ ന്യൂസ് ടീം)

 അവശ കലാകാരൻമാരുടെ ക്ഷേമത്തിനായും, അവരുടെ കുടുംബങ്ങൾക്ക് തണലാകുന്നതിനും വേണ്ടി കേരളത്തിൽ  പ്രവർത്തിക്കുന്ന കാഫിന്റെ  പ്രിയം എന്ന കാരുണ്യപദ്ധതിയുമായി കൈകോർത്ത് ഫോമയുടെ മെട്രോ റീജിയൻ മരണപ്പെട്ടുപോയ കലാകാരന്മാരുടെ വിധവകൾക്കായി ഒരു ലക്ഷം രൂപ സംഭാവന നൽകി. ഫോമാ മെട്രോ റീജിയനുവേണ്ടി റീജിയണൽ വൈസ് പ്രസിഡന്റ്  ബിനോയ് തോമസാണ് ഒരു ലക്ഷം രൂപ സംഭാവന നൽകിയത്.

കേരളത്തിലെ എല്ലാ ജില്ലകളിലെയും തെരെഞ്ഞടുത്ത നാല് പേർക്ക് വീതം  സാമ്പത്തിക പ്രയോജനം ലഭിക്കുന്ന  പദ്ധതിയാണ്  പ്രിയം കാരുണ്യ പദ്ധതിയിലൂടെ കാഫ് ഉദ്ദേശിക്കുന്നത്. കാഫിന്റെ  കാരുണ്യ പദ്ധതിയിൽ ഭാഗമായതിൽ കാഫിന്റെ ഭാരവാഹികൾ നോർത്ത്  അമേരിക്കൻ മലയാളികളുടെ കേന്ദ്ര സംഘടനയായ  ഫോമയ്‌ക്കും ഫോമയുടെ മെട്രോ റീജിയനും പ്രത്യേകം നന്ദി രേഖപ്പെടുത്തി.

ഫോമ ഹെല്പിങ് ഹാന്റ് വഴിയും, അല്ലാതെയും നിരവതി കാരുണ്യ പ്രവർത്തനങ്ങളാണ് കേരളത്തിൽ ഇപ്പോൾ നടത്തി വരുന്നത്. ഫോമയുടെ പാർപ്പിട പദ്ധതിയുടെ പുതിയ പ്രോജക്ട് കൊല്ലം ജില്ലയിലെ പത്തനാപുരത്ത് ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ തുടങ്ങി കഴിഞ്ഞു.

ഫോമാ മെട്രോ റീജിയന്റെ കാരുണ്യ പ്രവർത്തനങ്ങളെയും, അതിനു നേതൃത്വം നൽകുന്ന റീജിയണൽ വൈസ് പ്രസിഡന്റ്, ബിനോയ് തോമസ്, നാഷണൽ കമ്മിറ്റി മെമ്പറന്മാരായ ജെയിംസ്  മാത്യു , ഡിൻസിൽ ജോർജ് ,ഫോമാ  മെട്രോ റീജിയനൽ  ഭാരവാഹികൾ എന്നിവരെയും, ഫോമാ പ്രസിഡന്റ്  അനിയന്‍ ജോര്‍ജ്, ജനറല്‍  സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി.ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായർ  , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവർ അഭിനന്ദിച്ചു.

Share This:

Comments

comments