ടെക്‌സസില്‍ നാല് മില്യന്‍ ജനങ്ങൾ കൂടി – രണ്ട് ഇലക്ടറല്‍ കോളേജ് വോട്ടും.

0
312
പി പി ചെറിയാന്‍.

ഓസ്റ്റിന്‍ : യുഎസ് സെന്‍സസ് ബ്യൂറോയുടെ ജനസംഖ്യാ കണക്കെടുപ്പു പൂര്‍ത്തിയായതോടെ  കലിഫോര്‍ണിയ, ന്യുയോര്‍ക്ക്, പെന്‍സില്‍വാനിയ, ഇല്ലിനോയ്, മിഷിഗണ്‍, ഒഹായൊ, വെസ്റ്റ് വെര്‍ജിനീയ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ജനസംഖ്യയില്‍ കുറവ്. എന്നാല്‍  കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ക്കുള്ളില്‍ വര്‍ധനവ് രേഖപ്പെടുത്തിയ സംസ്ഥാനങ്ങളില്‍ ടെക്‌സസ്, യൂട്ട, ഐഡഹോ എന്നിവ ഉള്‍പ്പെടുന്നു.
ടെക്‌സസില്‍ ജനസംഖ്യ 25 മില്യണായിരുന്നുവെങ്കില്‍ ഏപ്രില്‍ 26 നു പ്രസിദ്ധീകരിച്ച കണക്കനുസരിച്ചു നാലു മില്യനോളം വര്‍ധിച്ചു. ഇപ്പോള്‍ ടെക്‌സസ് പോപ്പുലേഷന്‍ 29183190 ആണ്. പത്തു വര്‍ഷത്തിനുള്ളില്‍ 16% വര്‍ധനവ്. ജനസംഖ്യ വര്‍ധിച്ചതോടെ നിലവിലുണ്ടായിരുന്ന ഇലക്ട്രറല്‍ വോട്ടുകളുടെ എണ്ണത്തില്‍ രണ്ടെണ്ണം വര്‍ധിച്ചു 40 ആയി. 2024, 2028 പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 40 ഇലക്ട്രറല്‍ വോട്ടുകളാണ് ടെക്‌സസിന് ലഭിക്കുക.
അമേരിക്കയിലെ ആകെ പോപ്പുലേഷനില്‍ 7.4 ശതമാനം മാത്രമാണ് വര്‍ധനവ്. അമേരിക്കയുടെ ചരിത്രത്തില്‍ രണ്ടാം തവണയാണ് പോപ്പുലേഷന്റെ വര്‍ധനവില്‍ കുറവനുഭവപ്പെടുന്നത്. 1930- 1940 ലാണ് ഇതിനുമുന്‍പ് ഇത്രയും കുറവ് വര്‍ധനവ് രേഖപ്പെടുത്തിയത്. ഏപ്രില്‍ 1. 2020 കണക്കനുസരിച്ചു അമേരിക്കയിലെ ആകെ ജനസംഖ്യ 331.45 മില്യന്‍ ആണ്, അതേ സമയം ഇന്ത്യന്‍ ജനസംഖ്യ 1.366 ബില്ല്യനും , ചൈന 1.398  ബില്ല്യനും ആണ്

Share This:

Comments

comments